
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനറിലെ 12 ജീവനക്കാരും മരിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ കാബിന്‍ ക്രൂ അംഗം രോഷ്‌നി രാജേന്ദ്ര സോങാഹാരെയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രോഷ്‌നിയുടെ മരണം മഹാരാഷ്ട്ര എംഎല്‍എ രവീന്ദ്ര ചവാന്‍ സ്ഥിരീകരിച്ചു.
രോഷ്‌നിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി എംഎല്‍എ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു. രോഷ്‌നിയുടെ അകാല വിയോഗം ഹൃദയഭേദകമാണെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും രവീന്ദ്ര ചവാന്‍ എക്‌സിലൂടെ അറിയിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറാണ് രോഷ്‌നി. എയര്‍ ഇന്ത്യയില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്‍ഡ് ജോലിക്കൊപ്പമായിരുന്നു ഇന്‍സ്റ്റഗ്രാമിലും സജീവമായി ഇടപെട്ടിരുന്നത്.
രോഷ്‌നിക്ക് പുറമെ ശ്രദ്ധ ധവന്‍, അപര്‍ണ മഹാദിക്, സൈനീത ചക്രവര്‍ത്തി, ദീപക് പതക്, മൈഥിലി പാട്ടീല്‍, ഇര്‍ഫാന്‍ ഷെയ്ഖ്, മനീഷ ഥാപ്പ, നങ്‌തോയ് ശര്‍മ്മ, ലാംനുന്തേം എന്നിവരായിരുന്നു മറ്റ് ക്രൂ അംഗങ്ങള്‍. 230 യാത്രക്കാരും 12 ജീവനക്കാരും സഞ്ചരിച്ച ബോയിംങ് വിമാനമായിരുന്ന് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ തകര്‍ന്നത്. ഈ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ രമേഷ് വിസ്വാഷ് കുമാര്‍ മാത്രമാണ്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമായിരുന്നു യാത്രക്കാരായി വിമാനത്തില്‍ ഉണ്ടായിരുന്നത്.
Content Highlights: Air India cabin crew Roshni Rajendra Songhare died in Plane Crash