ബിഹാറില്‍ വിദേശമദ്യം കടത്താന്‍ ഉപയോഗിച്ച കുതിര 'അറസ്റ്റിൽ'

കുതിരയെ പരിപാലിക്കാന്‍ കഴിയുന്ന ഏതെങ്കിലും വ്യക്തിക്ക് കൈമാറാനാണ് തീരുമാനം

dot image

പട്‌ന: ബിഹാറില്‍ വിദേശമദ്യം കടത്താന്‍ ഉപയോഗിച്ച കുതിരയെ പിടികൂടി പൊലീസ്. വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. കുതിരയുടെ ശരീരത്തില്‍ കെട്ടിവെച്ചിരുന്ന 50 ലിറ്റര്‍ മദ്യവും പൊലീസ് കണ്ടെടുത്തു. പൊലീസ് സൂപ്രണ്ട് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പൊലീസ് റെയ്ഡിലാണ് 50 ലിറ്റര്‍ മദ്യവും കുതിരയെയും കണ്ടെത്തിയത്. മദ്യക്കടത്തുകാര്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. ഗന്ധക് ദിയാര പ്രദേശത്താണ് പൊലീസ് റെയ്ഡ് നടത്തിയത്. ദിയാര മേഖലയില്‍ കളളക്കടത്തുകാര്‍ ബൈക്കുകള്‍ക്ക് പകരം കുതിരകളെ ഉപയോഗിച്ച് മദ്യം കടത്തുന്ന പ്രവണതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

'കഴിഞ്ഞ ദിവസം ഞങ്ങള്‍ നടത്തിയ റെയ്ഡില്‍ 50 ലിറ്റര്‍ മദ്യവും ഈ മദ്യം കടത്താന്‍ ഉപയോഗിച്ച കുതിരയെയും പിടികൂടി. മദ്യക്കടത്തുകാര്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ അറസ്റ്റ് ചെയ്യും. കുതിരയെ പരിപാലിക്കാന്‍ കഴിയുന്ന ഏതെങ്കിലും വ്യക്തിക്ക് കൈമാറാനാണ് തീരുമാനം. അക്കാര്യം കോടതിയെ അറിയിക്കും'- നൗട്ടന്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് കുമാര്‍ പറഞ്ഞു.

പ്രദേശത്തെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി കാരണമാണ് കളളക്കടത്തുകാര്‍ രക്ഷപ്പെട്ടതെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്താക്കി. കുതിരയെ കൃത്യമായി പരിപാലിക്കാന്‍ കഴിയുന്ന ആള്‍ക്ക് കൈമാറാനാണ് പൊലീസിന്റെ തീരുമാനം. ഇയാളുടെ വിവരങ്ങള്‍ കോടതിയെ അറിയിക്കും. അന്വേഷണത്തിന്റെ ഭാഗമായി നിരവധി തവണ കുതിരയെ കോടതിയില്‍ ഹാജരാക്കേണ്ടി വരും. അതിനു കൂടി തയ്യാറാകുന്നയാള്‍ക്കായിരിക്കും കുതിരയെ നല്‍കുക.

Content Highlights: Bihar police seize horse used to smuggle liquor

dot image
To advertise here,contact us
dot image