
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട്. മോത്തി ബാഗ്, മിന്റോറോഡ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 തുടങ്ങിയ സ്ഥലങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുള്ളത്. മിന്റോ റോഡിലെ വെള്ളക്കെട്ടില്‍ ഒരു കാര്‍ മുങ്ങിപ്പോയി. കഴിഞ്ഞ ദിവസം തന്നെ ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആവശ്യമായ മുന്‍കരുതലെടുക്കാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നലുള്ളത് കൊണ്ട് തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ജലാശയങ്ങളിലിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ഡല്‍ഹി വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും കനത്ത മഴ ബാധിച്ചിട്ടുണ്ട്. നൂറോളം വിമാന സര്‍വീസുകളെയാണ് കനത്ത മഴ ബാധിച്ചു.
25 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ചില വിമാനങ്ങള്‍ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ വിമാനക്കമ്പനികള്‍ നല്‍കുന്ന അറിയിപ്പുകള്‍ പരിശോധിക്കണം. നിലവില്‍ ചില സ്ഥലങ്ങളില്‍ വെള്ളം ഇറങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഹരിയാനയിലെ ത്സജ്ജാറിലെ നിലവധി ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlights: Heavy rain in Delhi also effected in flights