'അച്ഛാ, നിങ്ങൾ ബിജെപിക്കെതിരെ ശക്തമായി സംസാരിക്കേണ്ടതായിരുന്നു'; കെസിആറിന് കെ കവിതയുടെ കത്ത്

പാർട്ടിയുടെ സിൽവർ ജൂബിലി യോഗത്തിൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതിന് കെസിആറിനെ വിമർശിച്ചു കൊണ്ടുള്ളതാണ് കത്ത്

dot image

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിത തന്റെ പിതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവുവിന് എഴുതിയതെന്ന പേരിലുള്ള കത്ത് ചർച്ചയാകുന്നു. പാർട്ടിയുടെ സിൽവർ ജൂബിലി യോഗത്തിൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതിന് കെസിആറിനെ വിമർശിച്ചു കൊണ്ടുള്ളതാണ് കത്ത്. ഏപ്രിൽ 27-ന് വാറംഗലിൽ നടന്ന ബിആർഎസ് സിൽവർ ജൂബിലി യോഗത്തെ കുറിച്ചുള്ള പ്രതികരണമായാണ് തെലുങ്കിലും ഇംഗ്ലീഷിലും എഴുതിയ കത്തിനെ വിലയിരുത്തപ്പെടുന്നത്.

"താങ്കൾ വെറും രണ്ട് മിനിറ്റ് സംസാരിച്ചപ്പോൾ, ഭാവിയിൽ ബിജെപിയുമായി സഖ്യമുണ്ടാകുമെന്ന് ചിലർ ഊഹിക്കാൻ തുടങ്ങി. നിങ്ങൾ ബിജെപിക്കെതിരെ ശക്തമായി സംസാരിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് പോലും തോന്നി. ബിജെപി കാരണം ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ കൊണ്ടായിരിക്കാം അത്. പക്ഷേ, അച്ഛാ, നിങ്ങൾ ബിജെപിയെ കുറച്ചുകൂടി ലക്ഷ്യം വയ്ക്കണമായിരുന്നു"

പിന്നാക്ക വിഭാഗങ്ങൾക്ക് 42 ശതമാനം സംവരണം, പട്ടികജാതി വിഭാഗ വർഗ്ഗീകരണം, വഖഫ് ഭേദഗതി നിയമം തുടങ്ങി നിരവധി വിഷയങ്ങളിൽ തന്റെ പിതാവ് പുലർത്തിയ മൗനം പ്രതികൂലമായ പ്രതികരണങ്ങൾക്ക് കാരണമായെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, "ഓപ്പറേഷൻ കാഗർ" വിഷയത്തിൽ കെസിആറിന്റെ ശക്തമായ നിലപാടിനെ അവർ അംഗീകരിക്കുകയും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കായി മൗനം ആചരിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു. സിൽവർ ജൂബിലി യോഗത്തിന്റെ മൊത്തത്തിലുള്ള വിജയത്തിന് കെസിആറിനെ അഭിനന്ദിച്ചുകൊണ്ടാണ് അവർ കത്ത് അവസാനിപ്പിക്കുന്നത്. നിലവിൽ മകന്റെ ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട് യുഎസിലാണ് കവിത.

Content Highlights: Kavitha's letter to KCR sparks political storm

dot image
To advertise here,contact us
dot image