പാകിസ്താനെ പിന്തുണച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്; എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മുംബെെയിൽ അറസ്റ്റിൽ

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ്

dot image

മുംബൈ: ഇന്ത്യാ-പാക് സംഘർഷത്തിനിടെ ഇൻസ്റ്റഗ്രാമിൽ പാകിസ്താനെ പിന്തുണച്ച് പോസ്റ്റ് ഇട്ട 19കാരി അറസ്റ്റിൽ. 'പാകിസ്താൻ സിന്ദാബാദ്' എന്ന് കമന്‍റിട്ട 19കാരിയായ വിദ്യാർത്ഥിനിയെ മഹാരാഷ്ട്രയിലെ പുണെയിൽ വെച്ചാണ് കോൻധ്വ പൊലീസ് അറസ്റ്റ് ചെയ്തത്. കോൻധ്വയിലെ കൗസർബാഗ് സ്വദേശിനിയാണ് അറസ്റ്റിലായ യുവതി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ രാജ്കുമാർ ഷിൻഡെ പറഞ്ഞു.

ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന നടപടി, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, ദേശീയോദ്ഗ്രഥനത്തിന് ദോഷകരമായ ആരോപണങ്ങളുന്നയിക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ക്രമസമാധാനം തകർക്കാനുദ്ദേശിച്ചുള്ള പ്രവൃത്തിയിലേർപ്പെടൽ, തുടങ്ങിയ വകുപ്പുകളാണ് നിലവിൽ യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Content Highlights: 19-year-old arrested for commenting 'Pakistan Zindabad' on Instagram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us