അടുത്ത കുറച്ച് മണിക്കൂറുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്; ജമ്മു കശ്മീരിലെ ജനങ്ങളോട് ഒമര്‍ അബ്ദുളള

'അടിസ്ഥാനരഹിതമായതോ, സ്ഥിരീകരിക്കാത്തതോ ആയ കഥകള്‍ പ്രചരിപ്പിക്കരുത്. നമ്മള്‍ ഈ പ്രതിസന്ധിയെ ഒരുമിച്ച് മറികടക്കും' -ഒമര്‍ അബ്ദുളള പറഞ്ഞു

dot image

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്താന്‍ കനത്ത ഷെല്ലാക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള. അടുത്ത കുറച്ചു മണിക്കൂറുകള്‍ കഴിവതും വീടുകള്‍ക്കുളളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും സുരക്ഷിതമായി താമസിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ഒമര്‍ അബ്ദുളള പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

'ജമ്മുവിലും പരിസര പ്രദേശങ്ങളിലുമുളള എല്ലാവരോടും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയാണ്. അടുത്ത കുറച്ച് മണിക്കൂറുകള്‍ ദയവായി നിങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങരുത്. വീടുകളിലോ നിങ്ങള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലോ തുടരുക. വ്യാജ വാര്‍ത്തകളെ അവഗണിക്കുക. അടിസ്ഥാനരഹിതമായതോ, സ്ഥിരീകരിക്കാത്തതോ ആയ കഥകള്‍ പ്രചരിപ്പിക്കരുത്. നമ്മള്‍ ഈ പ്രതിസന്ധിയെ ഒരുമിച്ച് മറികടക്കും' -ഒമര്‍ അബ്ദുളള പറഞ്ഞു.

അതേസമയം, ജമ്മു കശ്മീരിലെ സാംബയില്‍ നിന്നും വന്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. സാംബയില്‍ നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടെന്നും പാകിസ്താന്‍ ഡ്രോണുകളെ ഇന്ത്യന്‍ വ്യോമ പ്രതിരോധം നിര്‍വീര്യമാക്കുന്നതിനിടയിലാണ് സ്‌ഫോടന ശബ്ദം കേട്ടതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മുവില്‍ വീണ്ടും പൂര്‍ണമായ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജമ്മുവിലെ അഖ്‌നൂര്‍ മേഖലയിലാണ് ബ്ലാക്ക് ഔട്ട്. സൈറണും മുഴങ്ങിയിട്ടുണ്ട്. ജമ്മു, പഠന്‍കോട്ട്, സാംബ എന്നിവിടങ്ങളില്‍ പാകിസ്താന്‍ ഡ്രോണുകള്‍ കണ്ടെന്ന് പ്രതിരോധ വകുപ്പിലെ സ്രോതസുകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചാബിലെ ഫിറോസ്പൂറിലും സൈറണ്‍ മുഴങ്ങുകയും സ്‌ഫോടന ശബ്ദം കേള്‍ക്കുകയും ചെയ്തു. നിലവില്‍ ഫിറോസ്പൂറിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: omar abdullah urge people in jammu kashmir to stay at home or nearest safe place

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us