മിസൈല്‍ ആക്രമണം തുടങ്ങി; ഇസ്‌ലാമാബാദും ലാഹോറുമടക്കം പ്രധാന നഗരങ്ങളില്‍ തിരിച്ചടിയുമായി ഇന്ത്യ

സിയാല്‍കോട്ടിലും ഇന്ത്യ തിരിച്ചടിച്ചു. കറാച്ചിയിലും സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്

dot image

ഇസ്‌ലാമാബാദ്: പാകിസ്താനെതിരെ കടുത്ത പ്രത്യാക്രമണം തുടങ്ങി സൈന്യം. പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തി. ലാഹോറിനെ ലക്ഷ്യമിട്ടും ഇന്ത്യയുടെ തിരിച്ചടി ആരംഭിച്ചു. സിയാല്‍കോട്ടിലും ഇന്ത്യ തിരിച്ചടിച്ചു. കറാച്ചിയിലും സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്.

പാകിസ്താന്റെ എയര്‍ബോര്‍ണ്‍ ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റവും ഇന്ത്യ തകര്‍ത്തു. നിലവില്‍ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. സംയുക്ത സേനാ മേധാവിമാരുമായി അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വിവിധ സ്ഥലങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അമൃത്സര്‍, പത്താന്‍കോട്ട്, ബാര്‍മര്‍, മാതാ വൈഷ്‌ണോദേവി, ശ്രീനഗര്‍, ജമ്മു, ഉദംപൂര്‍, ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ബാര്‍മര്‍, ജയ്‌സാല്‍മീര്‍, അമൃത്സര്‍ എന്നിവയുള്‍പ്പെടെ സ്ഥലങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ പാകിസ്താന്‍ എട്ട് മിസൈലുകള്‍ വിക്ഷേപിച്ചിട്ടുണ്ട്. സത്വാരി, സാംബ, ആര്‍എസ് പുര, അര്‍ണിയ സെക്ടറുകള്‍ ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ വര്‍ഷം. എന്നാല്‍ എല്ലാ മിസൈലുകളും ഇന്ത്യന്‍ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ തടഞ്ഞ് പ്രതിരോധം തീര്‍ത്തു.

Content Highlights: India attacks Pakistan s major cities include Islamabad and Lahore

dot image
To advertise here,contact us
dot image