
ചെന്നൈ: വിരുദുനഗറിൽ തുണി കഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയും രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മുങ്ങി മരിച്ചു. സാത്തൂരിനടുത്താണ് ദാരുണമായ സംഭവം ഉണ്ടായത്.
ഏഴയിരംപണ്ണ സ്വദേശിനിയായ മഹേശ്വരി തുണി കഴുകുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. മഹേശ്വരിയുടെ നിലവിളി കേട്ട് ഭർത്താവ് രാജയും ഭർതൃമാതാവ് രാജമ്മാളും ഓടിയെത്തി. മഹേശ്വരിയെ രക്ഷിക്കാനായി ഇവർ കിണറ്റിൽ ഇറങ്ങിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
Content Highlight: A young woman, her husband and mother-in-law drowned when they fell into a well while washing clothes