ഡല്‍ഹിയില്‍ കനത്ത മഴയും ശക്തമായ കാറ്റും; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍, റെഡ് അലേർട്ട്

നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിവീണു

dot image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയും ശക്തമായ കാറ്റും. രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. അണ്ടര്‍ പാസുകളിലും വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി.

വീടുകളിലുള്‍പ്പടെ വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുടെ പകുതിയോളം വെള്ളം കയറി. നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിവീണു.

അടുത്ത മൂന്ന് ദിവസത്തേക്ക് ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ റെഡ് അലേർട്ട് നല്‍കിയിട്ടുണ്ട്. മഴ ഡല്‍ഹി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. യാത്രക്കാര്‍ എയര്‍ലൈനുമായി ബന്ധപ്പെടണമെന്ന് ഇന്‍ഡിഗോയും എയര്‍ഇന്ത്യയും അടക്കമുള്ള എയർലൈനുകള്‍ മുന്നറിയിപ്പ് നല്‍കി.

Content Highlights: Severe thunderstorms, rain in Delhi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us