കാത്തിരുന്ന ദിനം: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

രാവിലെ 11 മണിക്കാണ് ഉദ്ഘാടനം നടക്കുക

dot image

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുക. രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും ചടങ്ങില്‍ പങ്കെടുക്കും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.

ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. ശേഷം രാജ്ഭവനില്‍ തങ്ങിയ പ്രധാനമന്ത്രി ഇന്ന് രാവിലെ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്നും ഹെലികോപ്റ്ററിലാണ് വിഴിഞ്ഞം തുറമുഖത്തെത്തുക. പ്രധാനമന്ത്രിയെ എം എസ് എസി സെലസ്റ്റിനോ മറെ സ്‌കാ എന്ന കൂറ്റന്‍ മദര്‍ ഷിപ്പാകും സ്വീകരിക്കുക. പ്രധാനമന്ത്രി ബര്‍ത്തിലെത്തി മദര്‍ഷിപ്പിനെ സ്വീകരിക്കും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

വിഴിഞ്ഞം തുറമുഖത്തൊരുക്കിയ പ്രത്യേക വേദിയിലാണ് പരിപാടി നടക്കുന്നത്. എസ്പിജി സംഘത്തെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കടലിലും പ്രത്യേക സുരക്ഷ ഒരുക്കും. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും.

Content Highlights: Prime Minister to dedicate Vizhinjam Port to the nation today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us