
ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അടുത്തിടെ വിവാഹിതനായ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനും. ഹരിയാനയിലെ കർണാലിൽ നിന്നുള്ള വിനയ് നർവാളാണ് ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഈ കഴിഞ്ഞ ഏപ്രിൽ 16 നാണ് വിനയ് നർവാൾ വിവാഹിതനായത്. മധുവിധു ആഘോഷിക്കാൻ കശ്മീരിലെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാൻഷിയും. കൊച്ചിയിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.
Meet 2️⃣6️⃣-year-old Navy Officer, Lieutenant Vinay Narwal, who hails from Haryana and serving in Kerala, got married just 6️⃣ days ago and was in Kashmir for honeymoon, killed in the Pahalgam terrorist attack 🥺💔 He served the nation with pride and was shot
— Aarav Gautam (@IAmAarav8) April 22, 2025
1/2 pic.twitter.com/xWIVMIxBvO
രണ്ട് വർഷം മുമ്പാണ് നർവാൾ നാവികസേനയിൽ ചേർന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വിനയ് നർവാൾ വിവാഹിതനായത്. തീവ്രവാദികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നുമാണ് വിവരം ലഭിച്ചതെന്ന് നർവാളിന്റെ നാട്ടുകാരൻ അറിയിച്ചു.
#WATCH | One Indian Navy Officer, Lieutenant Vinay Narwal (aged 26 years), who was posted in Kochi, has been killed in the #PahalgamTerroristAttack attack while he was on leave. He is a native of Haryana and got married on 16 April
— ANI (@ANI) April 22, 2025
In Karnal, Vinay Narwal's neighbour says, "He… pic.twitter.com/bSjUfIIGGI
അതേ സമയം, ദ്വിദിന സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. കേന്ദ്ര ധനമന്ത്രി നിർമല സീതാരമനും വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ച ട്രംപ് ആക്രമണത്തിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്ത്യക്ക് പൂര്‍ണ്ണമായ പിന്തുണ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നില്‍ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
Correction : The above picture is deceased Shubham Dwivedi- confirmed dead by authorities.
— @Coreena Enet Suares (@CoreenaSuares2) April 22, 2025
This is the wedding picture of Navy officer Vinay Narwal. pic.twitter.com/OMSXSX0WxU
ഇന്നലെയാണ് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ട് ജമ്മു കശ്മീരിലെ പഹൽഗാമില്‍ വന്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചിരുന്നു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചിരുന്നു.
ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം തന്നെ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.
Content Highlights: Navy Officer, Married Just 5 Days Ago, Killed In Pahalgam Terror Attack