ആംബുലൻസിലെ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം; തലനാരിഴയ്ക്ക് ഗര്‍ഭിണി രക്ഷപ്പെട്ടു, വീഡിയോ

എല്ലാവരും ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു

ആംബുലൻസിലെ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം; തലനാരിഴയ്ക്ക് ഗര്‍ഭിണി രക്ഷപ്പെട്ടു, വീഡിയോ
dot image

മുംബൈ: ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള വന്‍ അപകടത്തില്‍ നിന്ന് ഗര്‍ഭിണിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എഞ്ചിനില്‍ തീ പിടിച്ചതിനെ തുടർന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ദാദാ വാഡിയിലെ നാഷണല്‍ ഹൈവേയിലാണ് സംഭവം. എറന്‍ഡോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ജാല്‍ഗണ്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.

ആംബുലന്‍സില്‍ തീപ്പിടിക്കുന്നതും തീയും പുകയും വലിയ രീതിയില്‍ ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം ഓഫ് ചെയ്ത് സുരക്ഷിതമായ ഇടത്തേക്ക് മാറി നിന്നു. ഗര്‍ഭിണിയോടും കുടുംബത്തിനോടും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ എഞ്ചിനില്‍ തീപ്പിടിക്കുകയും നിമിഷങ്ങള്‍ക്കകം ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.

Content Highlights: Ambulance got fired and pregnant women escaped in Maharashtra

dot image
To advertise here,contact us
dot image