


 
            ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കായിക താരങ്ങളിലൊരാളായ സാക്ഷി മാലിക്കിന്റെ ആത്മ കഥ പുറത്തിറങ്ങുന്നു. സാക്ഷി എന്ന അർഥമുള്ള ‘വിറ്റ്നസ്’ എന്ന് പേരിട്ട ആത്മകഥ ഒക്ടോബറിലാണ് പുറത്തിറങ്ങുന്നത്. ജഗ്വർനോട്ട് ബുക്സാണ് പ്രസാധകർ. ജൊനാതൻ സെൽവരാജുമായി ചേർന്നാണ് പുസ്തകം എഴുതിയത്. ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളും പോരാട്ടങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നാണ് സാക്ഷി മാലിക്ക് തന്നെ പറയുന്നത്.
തന്റെ കുട്ടിക്കാല ജീവിതം, റോത്തക്കിലെ ഗുസ്തിയുടെ കഥകൾ, റിയോ ഒളിംപിക്സിലെ വിജയം, ഒളിംപിക്സിന് ശേഷമുള്ള ജീവിതം, പരിക്കിനോടും മറ്റുമുള്ള പോരാട്ടങ്ങളും വിജയങ്ങളും, ഡൽഹി തെരുവിൽ ദേശീയ ഗുസ്തി ഫെഡറേഷനെതിരെ നടത്തിയ സമരങ്ങൾ തുടങ്ങി എല്ലാം ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്. 'നമ്മളുടെ കാലത്തെ മഹാതായ ഓർമ്മ കുറിപ്പുകളിലൊന്ന്' എന്നാണ് ജഗ്വർനോട്ട് ബുക്സിൻ്റെ പ്രസാധകനായ ചിക്കി സർക്കാർ സാക്ഷിയുടെ ആത്മ കഥയെയെ കുറിച്ചുള്ള ആമുഖത്തിൽ പറയുന്നത്.
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് 2023 ഡിസംബറിൽ സാക്ഷി മാലിക്ക് പ്രൊഫഷണൽ ഗുസ്തി ഉപേക്ഷിക്കുന്നത്. മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടി കരഞ്ഞ് , പോഡിയത്തിൽ ഷൂ അഴിച്ചുവെച്ചാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നത്. ഒളിംപിക്സിൽ മെഡൽ നേടുന്ന ആദ്യത്തെ വനിതാ ഗുസ്തി താരം കൂടിയായിരുന്നു സാക്ഷി.
'ഒരു രാജ്യത്തിൻ്റെയും വികാരത്തെ വ്രണപ്പെടുത്തിയിട്ടില്ല': ആടുജീവിതം ഹേറ്റ് ക്യാംപെയിനെതിരെ ബ്ലെസി 
                        
                        