
ലഖ്നൗ: ഡ്യൂട്ടിക്കിടെ കുരങ്ങിനെ കളിപ്പിക്കുന്ന റീല്സ് ചിത്രീകരിച്ച ആറ് നഴ്സുമാര്ക്ക് സസ്പെന്ഷന്. ഡ്യൂട്ടിക്കിടെ കുരങ്ങനെ കളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറാലയതിന് പിന്നാലെയാണ് നടപടി. ഉത്തര്പ്രദേശിലെ ബഹ്റൈച്ചിലെ വനിത ആശുപത്രിയിലെ നഴ്സുമാരെയാണ് സസ്പെന്ഡ് ചെയ്തത്. ആശുപത്രിയിലെ കസേരയിലിരുന്നു നഴ്സുമാര് കുരങ്ങനെ കളിപ്പിക്കുന്നത് വീഡിയോയില് കാണാം.
Six nurses suspended in UP's Bahraich for playing with monkey while on duty. pic.twitter.com/2Q1irJdBgM
— Raajeev Chopra (@Raajeev_Chopra) July 9, 2024
ഗൈനക്കോളജി, ഒബ്സ്റ്റട്രിക്സ് വിഭാഗത്തിലെ നഴ്സുമാരാണ് ഡ്യുട്ടിക്കിടെ കുരങ്ങനുമായി കളിക്കുന്ന റീല്സ് ചിത്രീകരിച്ചതെന്ന് ആശൂപത്രി സൂപ്രണ്ടന്റ് എംഎം ത്രിപാഠി പറഞ്ഞു. വീഡിയോ ശ്രദ്ധയില്പ്പെട്ടതിന് പിന്നാലെ മെഡിക്കല് കോളജ് പ്രിന്സിപ്പല് അഞ്ജലി, കിരണ് സിംഗ്, അഞ്ചല് ശുക്ല, പ്രിയ റിച്ചാര്ഡ്, പൂനം പാണ്ഡെ, സന്ധ്യാ സിംഗ് എന്നിവരെ സസ്പെന്ഡ് ചെയ്തതായി ത്രിപാഠി പറഞ്ഞു. അന്വേഷിക്കാനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതായും സൂപ്രണ്ടന്റ് കൂട്ടിച്ചേര്ത്തു.
ഡ്യൂട്ടി സമയങ്ങളില് നഴ്സുമാര് കുരങ്ങിനൊപ്പം കളിക്കുന്ന റീല്സ് ചിത്രീകരിക്കുകയും ജോലിയില് അശ്രദ്ധ കാണിക്കുകയും ചെയ്ത നടപടി മെഡിക്കല് കോളജിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പ്പിച്ചുവെന്ന് ഉത്തരവില് പറയുന്നു. സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോര്ട്ടുലഭിക്കുന്നതുവരെ നഴ്സുമാരെ ജോലിയില് നിന്ന് സസ്പെന്ഡ് ചെയ്തതായി സൂപ്രണ്ടന്റ് പറഞ്ഞു.