അധികാരത്തിലേറി മൂന്നാം മോദി സർക്കാർ, കേരളത്തിന് രണ്ട് മന്ത്രിമാർ, 9 പേർ പുതുമുഖങ്ങൾ

മോദിക്ക് ശേഷം, രണ്ടാമതായി രാജ്നാഥ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു.

dot image

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയാകുന്ന നേതാവാണ് നരേന്ദ്രമോദി. ഇത് മൂന്നാം തവണയാണ് മോദി സർക്കാർ അധികാരത്തിലെത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു എല്ലാവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലും ഇംഗ്ലീഷിലും എംപിമാർ സത്യവാചകം ചൊല്ലി.

മോദിക്ക് ശേഷം, രണ്ടാമതായി രാജ്നാഥ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു.2019 ൽ നിന്ന് വിഭിന്നമായി സഖ്യമന്ത്രിസഭയാണ് ഇത്തവണ അധികാരത്തിലേറിയിരിക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തൂക്കുമന്ത്രിസഭ അധികാരത്തിലേറുന്നത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും സഹമന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. ഒമ്പത് പുതുമുഖങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിലുള്ളവരാണ്. 10 പേർ എസ് സി വിഭാഗത്തിൽ നിന്നുള്ളവരും അഞ്ച് പേർ എസ് ടി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള പ്രമുഖർ ചടങ്ങിനെത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു തുടങ്ങി വിവിധ രാജ്യങ്ങളുടെ തലവൻമാർ ചടങ്ങിനെത്തി.

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതു. അമിത് ഷായ്ക്ക് ശേഷം ദേശീയ അധ്യക്ഷ പദവിയിലെത്തിയ നദ്ദ മോദിയുടെ വിശ്വസ്തനായാണ് കണക്കാക്കുന്നത്. നിതിൻ ഗഡ്കരി, ശിവരാജ് സിങ് ചൗഹൻ, നിർമ്മലാ സീതാരാമൻ, എസ് ജയശങ്കർ, മനോഹർ ലാൽ ഖട്ടർ, എച്ച് ഡി കുമാരസ്വാമി, പീയുഷ് ഗോയൽ, ധർമ്മേന്ദ്രപ്രധാൻ, നിതിൻ റാം മാഞ്ചി തുടങ്ങിയവർ മോദിക്ക് ശേഷം തുടർച്ചയായി സത്യപ്രതിജ്ഞ ചെയ്തു.

ജെഡിയുവിൽ നിന്നുള്ള ലലൻ സിങ്, അസ്സമിന്റെ മുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ സർബാനന്ദ സോനോവാൾ, മധ്യപ്രദേശിൽ നിന്നുള്ള ഡോ. വിരേന്ദ്രകുമാർ ഖടിക്, രാമോഹൻ നായിഡു, കർണാടകയിൽ നിന്നുള്ള പ്രൽഹാദ് ജോഷി, ഗിരിരാജ് സിങ്, ജുവൽ ഒറാം, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദ്രയാദവ്, ഗജേന്ദ്രസിങ് ഷെഖാവത്, അന്നപൂർണാ ദേവി, കിരൺ റിജിജു, ഹർദീപ് സിങ് പുരി, മൻസുഖ് മാണ്ഡവ്യ, ജി. കിഷൻ റെഡ്ഡി, രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ, ഗുജറാത്ത് മുൻ സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എന്നിവരും കാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

തുടർന്ന് സ്വതന്ത്രമന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. റാവു ഇന്ദർജിത്ത്, ഡോ ജിതേന്ദ്ര സിങ്, അർജിൻ രാം മേഘ്വാൾ, പ്രതാപ് റാവു ജാദവ്, ജയന്ത് ചൌധരി, ജിതിൻ പ്രസാദ, കിഷന്പാല് ഗുര്ജര്, ഗോവയിൽ നിന്നുള്ള ശ്രീപദ് നായിക് സ്വതന്ത്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗോവയിൽ നിന്നുള്ള മന്ത്രിയായിരുന്നു. പങ്കജ് ചൌധരി, രാംദാസ് അത്താവലെ, നിത്യാനന്ദ് റായ്, രാംനാഥ് ഠാക്കൂര്, അനുപ്രിയ പട്ടേല്, വി സോമണ്ണ, ചന്ദ്രശേഖര് പെമ്മസാനി, എസ് പി സിങ് ബാഗേല്, ശോഭാ കരന്തലജെ, കീര്ത്തിവര്ധന് സിങ്, ബി എല് വെര്മ, ശന്തനു ഠാക്കൂര്, സുരേഷ് ഗോപി, എല് മുരുകന്, ബണ്ഢി സഞ്ജയ് റെഡ്ഡി,കമലേഷ് പാസ്വാന്, ബഗീരധ് ചൌധരി, സതീഷ് ചന്ദ്ര ദുബേ, രവ്നീത് സിംഗ് ബിട്ടു, ദുര്ഗാദാസ് ഉയികേ, രക്ഷാ സിങ് ഖഡ്സേ, സുകന്ത മജുംദാര്, സാവിത്രി ഠാക്കൂര്, രാജ് ഭൂഷന് ചൌധരി, ഭൂപതി രാജു ശ്രീനിവാസ ശര്മ്മ, ഹർഷ് മൽഹോത്ര, നിമുബെൻ ബംബീനിയ, മുരളീധർ മൊഹോൾ, ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു.

dot image
To advertise here,contact us
dot image