ലോകസഭ തിരഞ്ഞെടുപ്പ്; ശിവസേനയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ശിവസേന പുറത്തിറക്കി. മുൻ കേന്ദ്രമന്ത്രിമാരായ അനന്ത് ഗീതെയും അരവിന്ദ് സാവന്തും പട്ടികയിലിടം പിടിച്ചു.

ലോകസഭ തിരഞ്ഞെടുപ്പ്; ശിവസേനയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
dot image

മഹാരാഷ്ട്ര : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ശിവസേന പുറത്തിറക്കി. മുൻ കേന്ദ്രമന്ത്രിമാരായ അനന്ത് ഗീതെയും അരവിന്ദ് സാവന്തും പട്ടികയിലിടം പിടിച്ചു. റായ്ഗഡ് മണ്ഡലത്തിൽ അനന്ത് ഗീതെയും ദക്ഷിണ മുംബൈ മണ്ഡലത്തിൽ അരവിന്ദ് സാവന്തും മത്സരിക്കും. ഉദ്ധവ് താക്കറെക്ക് കീഴിൽ പ്രതിപക്ഷ സഖ്യത്തിലുള്ള ശിവസേന 20 മണ്ഡലങ്ങളിൽ മത്സരിക്കുമെന്നാണ് സൂചന. കൂടാതെ, രാജ്യസഭയിൽ മുംബൈയിലെ സൗത്ത് സെൻട്രൽ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെയും ശിവ സേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട് പ്രഖ്യാപിച്ചു. അനിൽ ദേശായിയെയാണ് സൗത്ത് സെൻട്രൽ സീറ്റിൽ രാജ്യസഭ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ഏപ്രിൽ 19 മുതൽ അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട നിർണ്ണായക മീറ്റിങ് ഇന്ന് ചേരും.

dot image
To advertise here,contact us
dot image