മോദിയുടെ പേരിൽ വാട്സ്ആപ്പ് സന്ദേശം, ചട്ടലംഘനമെന്ന് കോൺഗ്രസ്; മറുപടിയില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ

'പലയാളുകളും ഈ നമ്പർ ബ്ലോക്ക് ചെയ്യുകയോ വാട്സാപ്പിൽ സ്പാം ആയി റിപ്പോർട്ട് ചെയ്യുകയോ ആണ്'

dot image

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ വികസിത് ഭാരത് സമ്പർക്ക് എന്ന വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നും രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് സന്ദേശം ലഭിക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ്.

നിരവധി സർക്കാർ പദ്ധതികളെ കുറിച്ചാണ് സന്ദേശത്തിൽ പറയുന്നത്. ഒപ്പം പൊതുജനങ്ങളിൽ നിന്ന് ആശയങ്ങളും നിർദേശങ്ങളും തേടുന്നുമുണ്ട്. ജിഎസ്ടി, ആർട്ടിക്കിൾ 30 റദ്ദാക്കൽ, മുത്തലാഖിനെ കുറിച്ചുള്ള പുതിയ നിയമം, നാരി ശക്തി വന്ദൻ നിയമം എന്നിവയ്ക്കുള്ള പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുമുണ്ട്. പാർലമെന്റിലെ സ്ത്രീകളുടെ പങ്കാളിത്തം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം, തീവ്രവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനെതിരായ ശക്തമായ നടപടികൾ തുടങ്ങിയവയും സന്ദേശത്തിൽ ഉൾപ്പെടുന്നു.

പലയാളുകളും ഈ നമ്പർ ബ്ലോക്ക് ചെയ്യുകയോ വാട്സാപ്പിൽ സ്പാം ആയി റിപ്പോർട്ട് ചെയ്യുകയോ ആണെന്നും എന്നാൽ ഐ ടി മന്ത്രാലയത്തിൽ നിന്നാണ് ഈ സന്ദേശം ലഭിച്ചതെന്ന് പിന്നീടാണ് മനസ്സിലായതെന്നും ഒരു യുവാവ് പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലേറാൻ വേണ്ടി ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയുന്ന മാതൃകാ പെരുമാറ്റച്ചട്ടം സർക്കാർ ലംഘിച്ചതായി കോൺഗ്രസ് എംപി മനീഷ് തിവാരി ആരോപിച്ചു.

ശനിയാഴ്ച വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫോണുകളിലേക്ക് സന്ദേശം എത്തി തുടങ്ങിയത്. ഈ വിഷയത്തിൽ പ്രതികരിക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരി നിന്നതിന് 14കാരന് മർദ്ദനം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
dot image
To advertise here,contact us
dot image