''ജി' വേണ്ട, മോദി മതി'; അകലം അനുഭവപ്പെടുമെന്ന് പ്രധാനമന്ത്രി

രാജ്യസഭയില് എത്തിയ പ്രധാനമന്ത്രിയെ മുദ്രാവാക്യം വിളിച്ചാണ് ബിജെപി എംപിമാര് സ്വീകരിച്ചത്

dot image

ന്യൂഡല്ഹി: നിയമസഭാ തിരഞ്ഞെടുപ്പ് വിജയം കൂട്ടായ്മയുടെതെന്ന് ബിജെപി പാര്ലമെന്ററി പാര്ട്ടി യോഗത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പേരിനൊപ്പം 'ജി' എന്ന് ചേര്ത്ത് വിളിക്കരുതെന്നും 'മോദി' മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. മോദിജി എന്ന് വിളിക്കുന്നതിലൂടെ അകലം അനുഭവപ്പെടുന്നുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

പാര്ലമെന്റില് സ്വീകരിക്കേണ്ട നിലപാടുകള് ചര്ച്ച ചെയ്യാനാണ് ബിജെപി പാര്ലമെന്ററി പാര്ട്ടി യോഗം ചേര്ന്നത്. യോഗത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര് പങ്കെടുത്തു. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിജയം ആരുടെയും വ്യക്തിപരമായ നേട്ടമല്ല, കൂട്ടായ്മയുടെ വിജയമാണെന്ന് പ്രധാനമന്ത്രി യോഗത്തില് പറഞ്ഞു. രാജ്യസഭയില് എത്തിയ പ്രധാനമന്ത്രിയെ മുദ്രാവാക്യം വിളിച്ചാണ് ബിജെപി എംപിമാര് സ്വീകരിച്ചത്.

അനുനയിപ്പിച്ച് രാഹുല്; ഇന്ഡ്യ മുന്നണി യോഗത്തില് മമത പങ്കെടുക്കും, എത്തുമെന്ന് നിതീഷും

അതിനിടെ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പശ്ചിമബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിയെ അപമാനിച്ചു എന്ന് ആരോപിച്ച് പാര്ലമെന്റ് ഗാന്ധി പ്രതിമയ്ക്ക് മുന്നില് തൃണമൂല് കോണ്ഗ്രസ് എംപിമാര് പ്രതിഷേധിച്ചു. ജമ്മു കാശ്മീര് പുനഃസംഘടന ഭേദഗതി ബില്, ജമ്മു കാശ്മീര് സംവരണ ഭേദഗതി ബില് എന്നിവ ഇന്ന് രാജ്യസഭ പരിഗണിക്കും.

വിലക്കയറ്റം നിയന്ത്രിക്കുന്നതില് കേന്ദ്ര സര്ക്കാര് പരാജയപ്പെട്ടു എന്നുകാട്ടി ടി എന് പ്രതാപന് എംപിയും മുല്ലപ്പെരിയാര് വിഷയം ചര്ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീന് കുര്യാക്കോസ് എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പ്രതിപക്ഷ എംപിമാരുടെ നോട്ടീസ് ലോക്സഭ പരിഗണിച്ചില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us