കേദാർനാഥിൽ ദർശനത്തിനെത്തിയ ഭക്തർക്ക് ചായ നൽകി രാഹുൽ ഗാന്ധി

ഇന്നലെയാണ് രാഹുൽ ഗാന്ധിയുടെ മൂന്നുദിവസത്തെ ഉത്തരാഖണ്ഡ് സന്ദർശനം ആരംഭിച്ചത്

കേദാർനാഥിൽ ദർശനത്തിനെത്തിയ ഭക്തർക്ക് ചായ നൽകി രാഹുൽ ഗാന്ധി
dot image

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനത്തിനായി വരിനിന്ന ഭക്തർക്ക് ചായ നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞെത്തിയതിനു പിന്നാലെയായിരുന്നു രാഹുൽ വരിനിൽക്കുന്നവർക്ക് ചായ വിതരണം ചെയ്തത്. രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത വരവിൽ ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർ അതിശയിച്ചു.

സെൽഫി ആവശ്യവുമായി നിരവധിപ്പേരാണ് രാഹുലിനെ സമീപിച്ചത്. ഇന്നലെയാണ് രാഹുൽ ഗാന്ധിയുടെ മൂന്നുദിവസത്തെ ഉത്തരാഖണ്ഡ് സന്ദർശനം ആരംഭിച്ചത്. നവംബർ ഏഴിന് ഛത്തീസ്ഗഡിലും മിസോറാമിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് നേതാവിന്റെ കേദാർനാഥ് സന്ദർശനം.

dot image
To advertise here,contact us
dot image