വ്യക്തിയുടെ സ്വകാര്യ നമ്പർ സിനിമയിൽ ഉപയോഗിച്ചു; 'Officer on Duty' നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശം

സിനിമ പ്രദര്‍ശന പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിനെതിരെയും കേസ് എടുക്കാന്‍ നിര്‍ദ്ദേശമുണ്ട്

വ്യക്തിയുടെ സ്വകാര്യ നമ്പർ സിനിമയിൽ ഉപയോഗിച്ചു; 'Officer on Duty' നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശം
dot image

കൊച്ചി: വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ച സംഭവത്തില്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' നിര്‍മ്മാതാക്കള്‍ക്കും നെറ്റ്ഫ്‌ളിക്‌സിനും എതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് സിജെഎം കോടതിയുടെ നിര്‍ദ്ദേശം. കുഞ്ചാക്കോ ബോബന്‍ നായകനായി 2025ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'. നിര്‍മ്മാതാക്കളായ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവരെ പ്രതിയാക്കി കേസെടുക്കും.

സിനിമ പ്രദര്‍ശന പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിനെതിരെയും കേസ് എടുക്കാന്‍ നിര്‍ദ്ദേശമുണ്ട്. മെറ്റ പ്ലാറ്റ്‌ഫോം, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയവരും പ്രതികളാകും എന്നാണ് റിപ്പോര്‍ട്ട്. ഐ ടി നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് പൊലീസ് കേസെടുക്കുക. വ്യക്തി വിവര മോഷണം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തുക. ഇലക്‌ട്രോണിക് ഡിവൈസ് വഴിയുള്ള വഞ്ചന കുറ്റവും ചുമത്തും. സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചത് അടിസ്ഥാന മുന്‍കരുതല്‍ ഇല്ലാതെ എന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകരായ ടി സുകേഷ് റോയിയും എ ആര്‍ ദിവ്യയും സിജെഎം കോടതിയെ അറിയിച്ചു. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനത്തിനെത്തിയതോടെ വലിയ തോതിലുള്ള ശല്യപ്പെടുത്തലുകള്‍, ഭീഷണി എന്നിവ നേരിടേണ്ടി വന്നു. എറണാകുളം സ്വദേശിയായ പരാതിക്കാരന് വിദേശത്ത് നിന്ന് നിരന്തരം കോള്‍ ലഭിച്ച സാഹചര്യത്തിലാണ് നിയമ നടപടിയിലേക്ക് കടന്നത്.

ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തതിന് പിന്നാലെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രേക്ഷകരില്‍ നിന്ന് അനാവശ്യമായ കോളുകളും സന്ദേശങ്ങളും വന്‍തോതില്‍ ലഭിച്ചു എന്ന് പരാതിക്കാരന്‍ പറയുന്നു. പ്രസ്തുത രംഗം ചിത്രീകരിക്കുമ്പോള്‍ ഡമ്മി നമ്പറോ നിലവിലില്ലാത്ത ഫോണ്‍ നമ്പറോ ഉപയോഗിച്ചില്ല. അടിസ്ഥാനപരമായി സ്വീകരിക്കേണ്ട മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ പരാജയപ്പെട്ടു എന്നും പരാതിക്കാരന്‍ വ്യക്തകമാക്കി. സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച കാമറ, കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കണ്ടുകെട്ടണം എന്നും ആവശ്യമുണ്ട്.

Content Highlights: The Ernakulam Chief Judicial Magistrate Court has directed the Central Police to register and investigate a case against the producers of Officer on Duty and Netflix over the alleged use of an individual's mobile phone number in the film. The complaint names producers Martin Prakkat, Cibi Chavara and Ranjith Nair. The Kunchacko Boban-starrer was released in 2025, and the court has instructed the police to investigate the matter.

dot image
To advertise here,contact us
dot image