

തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് സച്ചിദാനന്ദസ്വാമി തോറ്റു. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ഭരണപക്ഷത്തിന് മുന്‍തൂക്കം ലഭിച്ചു. ആകെ 56 സന്യാസിമാര്‍ക്കാണ് വോട്ട് അവകാശമുള്ളത്. ഇതില്‍ 55 പേര് വോട്ട് ചെയ്തു.
2026-2031 കാലയളവിലേക്കുള്ള 11 അംഗ ബോര്‍ഡിലേക്ക് 32 പേരാണ് മത്സരിച്ചത്. ശിവഗിരി മഠത്തിന്റെ ധര്‍മ്മ പ്രചരണങ്ങള്‍ക്കും മറ്റ് ചുമതലകള്‍ നടപ്പാക്കുന്നതിനുമായാണ് ഈ സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രവര്‍ത്തിച്ചുവരുന്നത്.
വിജയിച്ചവര്‍ ( ലഭിച്ച വോട്ട് )
സ്വാമി വിശുദ്ധാനന്ദ, 28
സ്വാമി ശുഭാംഗാനന്ദ,29
സ്വാമി ശാരദാനന്ദ 26
സ്വാമി ഋതംഭരാനന്ദ, 24
സ്വാമി സാന്ദ്രാനന്ദ പുരി 24
സ്വാമി അനപേക്ഷാനന്ദ 26
സ്വാമി ധര്‍മ്മ ചൈതന്യ, 26
സ്വാമി നിത്യസ്വരൂപാനന്ദ 26
സ്വാമി ഗുരുപ്രകാശം 28
സ്വാമി അംബികാനന്ദ 31
സ്വാമി യോഗാനന്ദ 24
Content Highlights: Sachidananda Swami lost the Shivagiri Sree Narayana Dharma Sangham Trust Board election for the 2026–2031 term, while the incumbent faction maintained its lead. A total of 55 out of 56 eligible monks cast their votes to elect the 11-member board from 32 candidates