ഭക്ഷണമില്ല, റൂമുമില്ല; ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെത്തിയ ഇന്ത്യൻ താരങ്ങൾ നേരിട്ടത് കടുത്ത അവഗണന

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ കായികതാരങ്ങൾ നേരിട്ടത് കടുത്ത അവഗണന

ഭക്ഷണമില്ല, റൂമുമില്ല; ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെത്തിയ ഇന്ത്യൻ താരങ്ങൾ നേരിട്ടത് കടുത്ത അവഗണന
dot image

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ കായികതാരങ്ങൾ നേരിട്ടത് കടുത്ത അവഗണന. താമസസൗകര്യം ലഭിക്കാൻ കാത്തിരിക്കേണ്ടി മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടി വന്നത്. ഈ സമയത്ത് ഭക്ഷണവും ലഭിച്ചില്ലെന്നും പരാതിയുണ്ട്.

ജപ്പാനിൽ വിമാനമിറങ്ങി നഗോയയിലെ ഗെയിംസ് വില്ലേജിലെത്തിയ ഇന്ത്യൻ സംഘം 14 മണിക്കൂറാണ് കാത്തിരുന്നത്. അതിനുശേഷമാണ് മുറികൾ ലഭിച്ചത്.

എന്നാൽ, ലഭ്യമായ മുറികളിൽ പലതും താരങ്ങൾക്ക് പരസ്പരം പങ്കിടേണ്ടി വന്നുവെന്നും ചിലർക്ക് താത്ക്കാലികമായി ഹോട്ടലിലേക്ക് മാറേണ്ടി വന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

പല താരങ്ങളുടേയും ഉദ്യോഗസ്ഥരുടേയും മുൻകൂട്ടി ബുക്ക് ചെയ്ത മുറികൾ റദ്ദാക്കപ്പെട്ട നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയ്ക്ക് പുറമെ വിയറ്റ്‌നാം, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ് ടീമുകളും സമാന അവസ്ഥ നേരിട്ടു.

ഷൂട്ടിങ് സംഘത്തിന് താമസസ്ഥലത്ത് നിന്ന് പരിശീലന കേന്ദ്രത്തിൽ എത്തണമെങ്കിൽ രണ്ട് മണിക്കൂറിലധികം യാത്ര ചെയ്യണം. കൂടാതെ പരിശീലനവേദികളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമല്ലെന്നും പരാതിയുയർന്നിട്ടുണ്ട്.

content highlights:indian athletes face accommodation and food crisis asian games 2026

dot image
To advertise here,contact us
dot image