വക്കീലില്‍ നിന്നും കൈക്കൂലി വാങ്ങി; നെടുമങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവിനെയാണ് പിടികൂടിയത്

വക്കീലില്‍ നിന്നും കൈക്കൂലി വാങ്ങി; നെടുമങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍
dot image

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവിനെയാണ് പിടികൂടിയത്. സ്റ്റേഷന് പുറത്ത് വെച്ചാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കേസിന്റെ ആവശ്യത്തിന് വക്കീലിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെന്നാണ് പ്രാഥമിക വിവരം. 10,000 രൂപയാണ് ഇയാള്‍ കൈപ്പറ്റിയത്. ഇതിന്‌റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

Content Highlights: Nedumangad Civil Police Officer Caught by Vigilance While Allegedly Accepting Bribe

dot image
To advertise here,contact us
dot image