ചിറയിൻകീഴ് കോൺഗ്രസിലെ തമ്മിലടി; പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണൽ സ്റ്റാഫ് എന്ന രമ്യ ഹരിദാസിന്റെ വാദം തെറ്റ്

തമ്മിലടിയില്‍ എം എം ഹസന്റെ നേതൃത്വത്തിലുള്ള കെപിസിസി അന്വേഷണ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

ചിറയിൻകീഴ് കോൺഗ്രസിലെ തമ്മിലടി; പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണൽ സ്റ്റാഫ് എന്ന രമ്യ ഹരിദാസിന്റെ വാദം തെറ്റ്
dot image

തിരുവനന്തപുരം: ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ തമ്മിലടിയില്‍ ആരോപണവിധേയനായ പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണല്‍ സ്റ്റാഫ് എന്ന രമ്യാ ഹരിദാസിന്റെ വാദം തെറ്റ്. രമ്യയുടെ സഹായിയായാണ് പ്രദീപ് പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അവലോകന യോഗത്തില്‍ ഉള്‍പ്പെടെ പ്രദീപ് പങ്കെടുത്ത നടപടിയും വിവാദമാവുകയാണ്.

ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗിക യോഗത്തില്‍ പാളയം പ്രദീപ് പങ്കെടുത്തത് ചട്ടവിരുദ്ധമായാണെന്ന് വിവരം വന്നിരുന്നു. രമ്യ ഹരിദാസിന്റെ സഹായി മാത്രമാണ് പാളയം പ്രദീപ്. ഔദ്യോഗിക പിഎയ്ക്ക് മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്.

പാളയം പ്രദീപ് യോഗത്തില്‍ പങ്കെടുത്തത് സജിത്ത് മുട്ടപ്പാലം ചോദ്യം ചെയ്തിരുന്നു.

തമ്മിലടിയില്‍ എം എം ഹസന്റെ നേതൃത്വത്തിലുള്ള കെപിസിസി അന്വേഷണ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നിയമ നടപടിയിലേക്ക് പോകാതെ സംഘടനാ തലത്തില്‍ തന്നെ പ്രശ്നം ഒതുക്കി തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. എന്നാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രാദേശിക നേതാവ് സജാദും കുടുംബവും. പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത് എംഎല്‍എയുടെ അനുയായിയായ പാളയം പ്രദീപാണെന്ന് സജാദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

എല്ലാവരോടും സംസാരിച്ചതിന് ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞിരുന്നു. വീഴ്ച കണ്ടെത്തിയാല്‍ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കി.

പാളയം പ്രദീപ് യോഗത്തില്‍ പങ്കെടുത്തത് സജിത്ത് മുട്ടപ്പാലം ചോദ്യം ചെയ്തിരുന്നു.

അതേസമയം, കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായാണ് വിവരം. അച്ചടക്ക നടപടിക്ക് മുമ്പ് തര്‍ക്കം തീര്‍ക്കാനാണ് നീക്കം നടക്കുന്നത്. കേസ് രമ്യ ഹരിദാസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. രമ്യ ഹരിദാസ് എംഎല്‍എ ആയതിനാല്‍ അവരെ വെട്ടിലാക്കുന്ന സമീപനവുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നത് പ്രതിസന്ധിയാണ്. എന്നാല്‍ സംഘടനാ തലത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഇരു വിഭാഗങ്ങളുമായി സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് നേതൃത്വം നീക്കം നടത്തുന്നത്. അതിന് നിലവില്‍ അന്വേഷണത്തിന്റെ ചുമതലയുള്ള സമിതി തന്നെ മുന്‍കൈ എടുക്കുമെന്നാണ് വിവരം. ഇന്ന് രാത്രി തന്നെ പാളയം പ്രദീപ്, സജിത്ത് മുട്ടപ്പാലം അടക്കമുള്ളവര്‍ക്കെതിരെ സംഘടനാ നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്. രമ്യാ ഹരിദാസിന് താക്കീത് നല്‍കാനും തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Content Highlights: Ramya Haridas’s Claim That Palayam Pradeep Was Official Personal Staff Found Incorrect

dot image
To advertise here,contact us
dot image