കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടര്‍ക്ക് നിര്‍ബന്ധിത അവധി

വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ രേഖ കൃഷ്ണന് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടര്‍ക്ക് നിര്‍ബന്ധിത അവധി
dot image

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍
ഡോ. രേഖ കൃഷ്ണനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ രേഖാ കൃഷ്ണന് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Also Read:

ചികിത്സ തേടിയെത്തിയ രോഗിയോടും ഒപ്പമെത്തിയവരോടും മോശമായി പെരുമാറുന്ന ദൃശ്യം പുറത്തുവന്നിരുന്നു. പനിയും ശരീര വേദനയും എമര്‍ജന്‍സി അല്ലെന്നും ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് ഓടിക്കയറാന്‍ അല്ലെന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്.

' മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇഫക്ടുണ്ടാവൂ. ഇത് മന്ത്രവാദമൊന്നുമല്ല. വേദനയുണ്ടാകും. രണ്ട് ദിവസം കൊണ്ട് മാറും. അതിലെന്താണ് എമര്‍ജന്‍സി പാതിരാത്രി കഴിഞ്ഞു വന്നു പറയാന്‍ പറ്റിയ സാധനമാണോ ഇത് 'എന്നും ഡോക്ടര്‍ പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

Content Highlight : Incident of mistreatment of a patient: Doctor sent on compulsory leave

dot image
To advertise here,contact us
dot image