'കാണണോ, നിന്നെ ഞാൻ പൂട്ടിക്കും'; മദ്യലഹരിയിൽ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ഭീഷണി, CPIM ജനപ്രതിനിധിക്കെതിരെ പരാതി

തന്റെ പേര് മനു മത്തായിയെന്നാണെന്നും ആര്യങ്കാവ് മെമ്പറാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തുന്നത്

'കാണണോ, നിന്നെ ഞാൻ പൂട്ടിക്കും'; മദ്യലഹരിയിൽ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ഭീഷണി, CPIM ജനപ്രതിനിധിക്കെതിരെ പരാതി
dot image

കൊല്ലം: മദ്യലഹരിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി മുഴക്കി സിപിഐഎം ജനപ്രതിനിധി. ആര്യങ്കാവ് പഞ്ചായത്ത് അംഗമായ മനു മത്തായി ആണ് എക്‌സൈസ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്. 'കാണണോ, നിന്നെ ഞാന്‍ പൂട്ടിക്കും' എന്നായിരുന്നു സിപിഐഎം നേതാവിന്റെ ഭീഷണി. വാഹനം നടുറോഡില്‍ നിര്‍ത്തി ഗതാഗതതടസ്സം ഉണ്ടാക്കിയത് ചോദ്യം ചെയ്തതാണ് പ്രകോപനം ആയത്. ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

തന്റെ പേര് മനു മത്തായിയെന്നാണെന്നും ആര്യങ്കാവ് മെമ്പറാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ ആര്യങ്കാവ് ചെക്‌പോസ്റ്റിലായിരുന്നു സംഭവം അരങ്ങേറിയത്. പഞ്ചായത്ത് അംഗം സഞ്ചരിച്ചിരുന്ന വാഹനം നടുറോഡില്‍ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലും നിര്‍ത്തിയിടുകയായിരുന്നു. ഇത് ചോദ്യം ചെയ്യുകയും വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടതുമാണ് പ്രകോപനത്തിന് കാരണം.

ഉദ്യോഗസ്ഥര്‍ വീഡിയോ എടുക്കുന്നതും മനു ചോദ്യം ചെയ്യുന്നുണ്ട്. തന്റെ വീഡിയോ എന്തിനാണ് എടുക്കുന്നതെന്ന് മനു ചോദിക്കുമ്പോള്‍ തങ്ങളുടെ ഓഫീസ് പരിസരമാണിതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി.

Content Highlights: A CPIM local representative has allegedly threatened excise officials while under the influence of alcohol. The incident has drawn attention amid discussions over the conduct of public representatives.

dot image
To advertise here,contact us
dot image