

കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍. എന്നാല്‍ താന്‍ കേസ് കൊടുക്ക് എന്നൊരു ചൊല്ലുണ്ടെന്നും പക്ഷേ സുകുമാരന്‍ നായര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പറയാനുള്ളത് ജനകീയ കോടതിയില്‍ പറയും. ജനങ്ങള്‍ അത് ശരിയാണോ എന്ന് തീരുമാനിക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
'കേസ് കൊടുത്താല്‍ എന്‍എസ്എസിന്റെ പണമാണ് നഷ്ടപ്പെടുന്നത്. സുകുമാരന്‍ നായര്‍ ഓസിന് അടിക്കും അത് വേണ്ട. കാണിക്കുന്ന മര്യാദക്കേടുകള്‍ ജനമധ്യത്തില്‍ പറയും. കൊടുത്ത കേസുകള്‍ ധൈര്യമുണ്ടെങ്കില്‍ നേരിടണം. അല്ലാതെ 89 തവണ അവധിക്ക് വയ്ക്കുകയല്ല വേണ്ടത്. ഒരു രാത്രി മര്യാദ കേടു കാണിച്ച് പത്തനാപുരം എന്‍എസ്എസ് യൂണിയന്‍ പിരിച്ചുവിട്ടു. ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാല്‍ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ആകും', കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
കൊച്ചുമോന് രണ്ടുമാസം മുമ്പ് ലാബ് അസിസ്റ്റന്റ് ജോലി നല്‍കി. തമിഴ്‌നാട്ടിലെ ശ്രീ അയ്യപ്പ കോളേജ് എവിടെയാണ്. ആ കോളേജിന്റെ മാനേജര്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. മകനെ പറ്റിയും മകളെ പറ്റിയും ഒക്കെ കാര്യങ്ങള്‍ തന്റെ കൈയിലും ഉണ്ടെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. തനിക്ക് മന്നത്തിന്റെ സമാധി തുറന്ന് കിട്ടണമെന്ന് മാത്രമേയുള്ളൂവെന്നും ചങ്ങനാശ്ശേരി കരയോഗത്തിലെ പത്തോ ഇരുപതോ പേര്‍ വിചാരിച്ചാല്‍ ജനറല്‍ സെക്രട്ടറിയെ ഇറക്കിവിടാന്‍ ആകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
'23,000 രൂപ ശമ്പളം വാങ്ങുന്നവന്‍ മകളെ ലണ്ടനില്‍ എങ്ങനെ പഠിപ്പിച്ചു. അന്വേഷിക്കണം. ഒന്നും സുകുമാരന്‍ നായരുടെ ഔദാര്യമല്ല, മന്നത്ത് പത്മനാഭന്‍ കരുതിവെച്ച അവകാശമാണ്. നായര്‍ നിരാശരായി കുനിഞ്ഞു നിന്നിട്ട് കാര്യമില്ല. നായര്‍ എന്നും പോരാളികളാണ്. എന്‍എസ്എസിനെ ഒരു ആചാര്യനെ ഉള്ളൂ. സ്വയം സുകുമാരന്‍ നായര്‍ ആചാര്യന്‍ ആകും എന്നത് കയ്യില്‍ വച്ചാല്‍ മതി', ഗണേഷ് കുമാര്‍ പറഞ്ഞു. ഒരാളും എന്‍എസ്എസിനെതിരെ നില്‍ക്കരുതെന്നും താന്‍ ബദല്‍ സംഘടനയുണ്ടാക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Content Highlights: Former minister K B Ganesh Kumar has come out against NSS General Secretary Sukumaran Nair