

കൊച്ചി: മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ലഹരിക്കേസില്‍ പിടിയിലായതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് റിമൂല് ചെയ്യിപ്പിച്ച് സര്‍ക്കാര്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായ വാര്‍ത്തയാണ് മെറ്റ റിമൂവ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍ വാര്‍ത്ത ഫേസ്ബുക്ക് നിയന്ത്രിച്ചിരിക്കുകയാണ്.
ഐടി റൂളിന്റെ ദുരുപയോഗമാണ് മെറ്റ നടത്തിയിരിക്കുന്നത്. ഇതിന് പുറമേ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവുമാണ്. കലാപാഹ്വാനം, മതസ്പര്‍ധ പോലുള്ള പോസ്റ്റുകള്‍ റിമൂവ് ചെയ്യിപ്പിക്കാന്‍ വേണ്ടിയുള്ള വഴി ഉപയോഗിച്ച് തങ്ങള്‍ക്കെതിരായ വാര്‍ത്തകളെ സര്‍ക്കാര്‍ റിമൂവ് ചെയ്യിപ്പിക്കുകയാണ്.
തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹുസൈന്‍ ലഹരിക്കേസില്‍ പിടിയിലാകുന്നത്. മുഹമ്മദ് ഹുസൈനൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുള്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്‍, പി എ അബ്ബാസ് എന്നിവരും പിടിയിലായിരുന്നു. കാലിക്കടവില്‍ വെച്ച് 139.29 ഗ്രാം എംഡിഎംഎയുമായാണ് സംഘം പിടിയിലാകുന്നത്. വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റായിരുന്നു ഹുസൈന്‍. മുഹമ്മദ് ഹുസൈന്‍ കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടില്‍ വി ഡി സതീശന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Content Highlights- A report by Reporter regarding the arrest of the Chief Minister's social media coordinator was reportedly removed from Facebook after a request from the government