

വയനാട്: വയനാട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവതി ശുചിമുറിയില്‍ പ്രസവിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. ഇന്ന് രാവിലെയാണ് തിരുനെല്ലി സ്വദേശിയായ 19കാരിയെ പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ ശുചിമുറിയിലേക്ക് പോയ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയെയും കുഞ്ഞിനേയും ഉടന്‍ തന്നെ ലേബര്‍ റൂമിലേക്ക് മാറ്റി. നവജാത ശിശുവും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Content Highlights: A 19-year-old tribal woman delivered a baby boy in the toilet of the labour ward at Wayanad Medical College Hospital after being admitted with labour pain. Hospital staff immediately shifted the mother and newborn to the labour room, and officials confirmed that both are in stable condition.