

തിരുവനന്തപുരം: തദ്ദേശ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. 264 പേരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പ്രാബല്യത്തില്‍ വന്ന ഉത്തരവില്‍ പേരുള്ള 262 പേരും വിവിധ പഞ്ചായത്തിലെ സെക്രട്ടറിമാരാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പടെ രണ്ട് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി നിയമിച്ചിട്ടുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചിട്ടുണ്ട്.
ഭരണപരമായ കാര്യങ്ങള്‍ക്കുവേണ്ടി ഫലവത്തായ രീതിയില്‍ ഇടപെടുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ എം ഷാജി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം കുറിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് 264 പേരെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. സ്ഥലം മാറ്റിയവരില്‍ സെന്‍സസ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അത് പൂര്‍ത്തികരിച്ചതിന് ശേഷം അവരെ വിടുതല്‍ ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. മറ്റ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം രണ്ടാംഘട്ടമായി പുറത്തിറങ്ങുമെന്നാണ് വിവരം.
Content Highlights: Mass Transfer Order Issued in Kerala Local Self Government Department Following KM Shaji's Directive