

ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നതെങ്കിലും വിജയ്‍യുടെ അവസാന ചിത്രത്തെ കൊണ്ടാടുകയാണ് ആരാധകർ. ആദ്യ ദിനം ഇന്ത്യയിലെ സിനിമയുടെ നെറ്റ് കളക്ഷൻ 41 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.
സിനിമയുടെ തമിഴ് പതിപ്പാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്. 36.50 കോടി രൂപയാൻ സിനിമ നേടിയിരിക്കുന്നത്. തെലുങ്ക് പതിപ്പ് 2.75 കോടി രൂപയും ഹിന്ദി പതിപ്പ് 1.75 കോടി രൂപ വീതവുമാണ് നേടിയിരിക്കുന്നത്. എല്ലാ ഭാഷകളിലുമായി ചിത്രത്തിന് ഇന്ത്യയിൽ 41.6 ശതമാനം ഒക്യുപൻസി ലഭിച്ചു. ഏറ്റവും മികച്ച പ്രതികരണം തമിഴ് പതിപ്പിനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
Content Highlights: Jana Nayakan, widely regarded as Vijay's final film before entering full-time politics, has made a solid start at the Indian box office. The film collected ₹41 crore net on its opening day, led by an outstanding performance in the Tamil market, while the Telugu and Hindi versions also contributed to the overall total. Its strong opening reflects Vijay's enduring popularity and the excitement surrounding his farewell release.