1500 കോടി വേണം പിഎം ശ്രീയുമായി കൂട്ടിക്കുഴയ്ക്കരുത്: കേന്ദ്രത്തോട് ആവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍

ഡല്‍ഹിയില്‍ വെച്ച് നടന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്

1500 കോടി വേണം പിഎം ശ്രീയുമായി കൂട്ടിക്കുഴയ്ക്കരുത്: കേന്ദ്രത്തോട് ആവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍
dot image

ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ 1500 കോടി രൂപ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചു. ഡല്‍ഹിയില്‍ വെച്ച് നടന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

1500 കോടിയോളം രൂപ വേഗത്തില്‍ ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എസ്എസ്‌കെ പദ്ധതി ഇനത്തിലാണ് ഈ തുക ലഭിക്കാനുള്ളത്. അത് പിഎം ശ്രീ പദ്ധതിയുമായി കൂട്ടികുഴക്കരുതെന്ന് കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ തുക സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ളതാണ്. കോപ്പറേറ്റീവ് ഫെഡലിറസത്തില്‍ രാജ്യത്തെ മറ്റു സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനയും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. അതിനായി കേന്ദ്രസര്‍ക്കാര്‍ സഹായം തടസമില്ലാതെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പിഎം പോഷന്‍ പദ്ധതിയില്‍ കേരളം സഹകരിക്കാമെന്നും പൊതു വിദ്യാഭ്യാസമന്ത്രി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള പദ്ധതി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് കൂടെ ലഭ്യമാക്കണമെന്നും, പദ്ധതിയില്‍ പ്രഭാത ഭക്ഷണം കൂടെ ലഭ്യമാക്കാന്‍ കേരളവും തയ്യാറാണെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയായിരുന്നു ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടന്നത്.

Content Highlights: Kerala has urged the Central government to release the pending funds due under the Samagra Shiksha Abhiyan scheme.

dot image
To advertise here,contact us
dot image