അക്ഷരമറിയില്ലേയെന്ന് ചോദിച്ച് വിദ്യാർഥിയെ നുള്ളിയ KT ജലീലിനെതിരെ MSF; ബാലാവകാശ കമ്മീഷൻ കേസെടുക്കണമെന്ന് ആവശ്യം

വിദ്യാർത്ഥികളെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിൽ നടപടി വേണമെന്ന് എംഎസ്എഫ്

അക്ഷരമറിയില്ലേയെന്ന് ചോദിച്ച് വിദ്യാർഥിയെ നുള്ളിയ KT ജലീലിനെതിരെ MSF; ബാലാവകാശ കമ്മീഷൻ കേസെടുക്കണമെന്ന് ആവശ്യം
dot image

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കുട്ടികളെ അപമാനിച്ചുവെന്ന് ആരോപിച്ച് മുൻ മന്ത്രി കെ ടി ജലീലിന് എതിരെ എംഎസ്എഫ് രംഗത്ത്. വിദ്യാർത്ഥികളെ അപമാനിച്ച കെ ടി ജലീൽ മാപ്പുപറയണമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫർഹാൻ ബിയാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞദിവസം മണ്ണാർക്കാട് നഗരസഭ 19, 20, 22 വാർഡുകളുടെ വിജയോത്സവം ജലീൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെ വിലാസം തെറ്റിച്ച് എഴുതിയെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയ ഒരു കുട്ടിയുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

വിദ്യാർത്ഥികളെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിൽ നടപടി വേണമെന്ന് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തോറ്റമ്പിയ രാഷ്ട്രീയക്കാരന്റെ നിരാശ തീർക്കേണ്ടത് പാവം വിദ്യാർത്ഥികളുടെ നെഞ്ചത്തല്ലെന്നും ഫർഹാൻ ബിയ്യത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതിനിടയിൽ ജലീലിനെതിരെ കേസെടുക്കണെന്ന് എം എസ് എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചത് അംഗീകരിക്കാനാകില്ലെന്നും കായികമായി ഉപദ്രവിച്ചത് ബാലവകാശ ലംഘനമാണെന്നും അമീൻ പറഞ്ഞു. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്ന് അമീൻ റാഷിദ് ആവശ്യപ്പെട്ടു.

ടെൻഷനായാൽ അക്ഷരത്തെറ്റ് വരാൻ പാടില്ല, അക്ഷരങ്ങൾ എഴുതാൻ അറിയുമെങ്കിൽ അഡ്രസ് എഴുതാൻ എന്തുകൊണ്ട് അറിയില്ല? എന്ന് മറ്റ് ചില വിദ്യാർത്ഥികളോട് കെ ടി ജലീൽ പറയുന്നുണ്ട് .ഇതിന് പിന്നാലെ വന്ന ഒരു കുട്ടി, മേൽവിലാസമെഴുതുമ്പോൾ ഒരു വാക്കിൽ തെറ്റ് വരുത്തി, ഇതോടെ തെറ്റിച്ച് എഴുതിയത് എന്താണെന്ന് ചോദിച്ചാണ് വിദ്യാർഥിയുടെ ചെവിയിൽ ജലീൽ നുള്ളുന്നത്. ഉദ്ഘാടനത്തിന് ശേഷം കുട്ടികളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം. ഇത് കേട്ട് സദസിലും വേദിയിലും ഇരിക്കുന്നവർ ചിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെയാണ് എംഎസ്എഫ് പരാതിയുമായി രംഗത്തെത്തിയത്.

Content Highlights: MSF has called for the Child Rights Commission to register a case against KT Jaleel following allegations that he pinched a student after questioning the student's knowledge. The demand has triggered political attention over the incident.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us