ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ സഹയാത്രികന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു; മദ്യലഹരിയിലെന്ന് വിവരം

പ്രതിയായ വയോധികനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ സഹയാത്രികന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു; മദ്യലഹരിയിലെന്ന് വിവരം
dot image

പാലക്കാട്: ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ സഹയാത്രികന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശി ജിഷ്ണുവി(25)നാണ് കുത്തേറ്റത്. എറണാകുളം-കരായിക്കല്‍ എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയിരുന്നു അക്രമണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ വയോധികനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവമെന്ന് ജിഷ്ണു പറഞ്ഞു. നല്ല തിരക്കുള്ള ട്രെയിനായിരുന്നു. സ്റ്റോപ്പിലിറങ്ങാന്‍ പോകുന്നതിനിടെ നിലത്ത് കിടക്കുകയായിരുന്ന ആളുടെ ദേഹത്ത് അറിയാതെ തട്ടി. പ്രകോപിതനായ ഇയാള്‍ കത്തിയെടുത്ത് കാലില്‍ കുത്തുകയായിരുന്നുവെന്നും ജിഷ്ണു പറഞ്ഞു. തുടയില്‍ കത്തികൊണ്ട് വരഞ്ഞുവെന്നും യാത്രക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Train Passenger Stabbed by Co-Passenger During Journey

dot image
To advertise here,contact us
dot image