മുസ്‌ലിം ലീഗിൽ വകുപ്പുകള്‍ക്കായി നേതാക്കള്‍ക്കിടയില്‍ പിടിവലി; കെ എം ഷാജിക്കും പി കെ ബഷീറിനുമായി ഫ്‌ളക്‌സുകൾ

രണ്ട് പേര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് അരീക്കോട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു

മുസ്‌ലിം ലീഗിൽ വകുപ്പുകള്‍ക്കായി നേതാക്കള്‍ക്കിടയില്‍ പിടിവലി; കെ എം ഷാജിക്കും പി കെ ബഷീറിനുമായി ഫ്‌ളക്‌സുകൾ
dot image

മലപ്പുറം: മുസ്‌ലിം ലീഗില്‍ മന്ത്രി വകുപ്പുകള്‍ക്കായി നേതാക്കള്‍ക്കിടയില്‍ പിടിവലി. പൊതുമരാമത്ത് വകുപ്പ് പ്രതീക്ഷിച്ച് കെ എം ഷാജിയും പി കെ ബഷീറും. രണ്ട് പേര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് അരീക്കോട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. നിയുക്ത മന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ളക്‌സില്‍ എഴുതിയിട്ടുള്ളത്.

ഇന്നലെ പി കെ ബഷീറിന് വേണ്ടി ഫ്‌ളക്‌സ് സ്ഥാപിച്ചതിന് പിന്നാലെയാണ് ഷാജിയ്ക്ക് വേണ്ടി അരീക്കോട് തന്നെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. വ്യവസായം, ന്യൂനപക്ഷം, ഐ ടി വകുപ്പുകള്‍ കുഞ്ഞാലിക്കുട്ടിക്ക് തന്നെ ലഭിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയായായി എന്‍ ഷംസുദ്ദീനും ആബിദ് ഹുസൈന്‍ തങ്ങള്‍ക്കും സാധ്യതയുണ്ട്. തദ്ദേശ വകുപ്പ് പാറക്കല്‍ അബ്ദുള്ളക്കോ എ കെ എം അഷ്‌റഫിനോ ലഭിക്കാനാണ് സാധ്യത.

വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്നാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. കാലങ്ങളായി മുസ്‌ലിം ലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ലീഗിന്റെ അഭിപ്രായം. ആബിദ് ഹുസൈന്‍ തങ്ങളോ എന്‍ ഷംസുദ്ദീനോ വിദ്യാഭ്യാസ മന്ത്രി ആകാനാണ് സാധ്യത. ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ച പി കെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി ആയേക്കും. അതേസമയം മന്ത്രിയാകുന്ന കാര്യം പാര്‍ട്ടിയും അധ്യക്ഷനും തീരുമാനിക്കുമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

Content Highlights: Tensions among leaders for ministerial portfolios in Muslim League. Flex support for K M Shaji and P K Basheer at azheekode

dot image
To advertise here,contact us
dot image