

ദിവസങ്ങളായി ഇടിവിലായിരുന്ന സ്വർണ വിലയിൽ ഇന്നലെ മുതൽ മുന്നേറ്റം. കഴിഞ്ഞ ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,560 രൂപ വർധനവോടെ 1,10,960 രൂപയായത് ഉച്ചയ്ക്ക് ശേഷം വീണ്ടും ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കൂടി 1,11,560 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 270 രൂപയും പവന് 2160 രൂപയുമാണ് ഇന്നലെ മാത്രം കൂടിയത്. ഇന്നും വില മുന്നേറാനുള്ള പ്രവണതയാണ്. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമുയർന്ന് യാഥാക്രമം 13,975 രൂപയും 1,11,800 രൂപയുമാണ് വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളിവില ഗ്രാമിന് 5 രൂപ കൂടി 270 രൂപയിലെത്തി, പവന് 2700 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ ഉയർന്ന 11,485 രൂപയും പവന് 200 രൂപ ഉയർന്ന് 91,880 രൂപയും 14 കാരറ്റിന് ഗ്രാമിന് 20 രൂപ മെച്ചപ്പെട്ട് 8,945 രൂപയും 160 രൂപ ഉയർന്ന് പവന് 71,560 രൂപയുമായിട്ടുണ്ട്.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ദിവസത്തിൽ പല തവണ വില മാറുന്ന പ്രവണതയാണ് ഇപ്പോൾ മിക്ക ദിവസങ്ങളിലുമുള്ളത്. ഇങ്ങനെ സ്വർണ വില ഒരേ ദിവസം പല തവണ മാറിമറിയുന്നത് സ്വർണം വാങ്ങുന്നവരെ ആശങ്കയിലാക്കുന്നു. രാവിലെ വാങ്ങണോ, വില വീണ്ടും മാറുന്നതനുസരിച്ച് ഉച്ചയ്ക്ക് ശേഷം വാങ്ങമോ എന്നാണ് പലരുടെയും ചിന്ത.
Content HIghlights : Gold Rate Today in Kerala 7th May 2026 : 22 & 24 Carat, Gold Price in Kerala