ഇടുക്കി മാങ്കുളത്ത് കാണാതായ വാർഡ് മെമ്പർ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ; ദുരൂഹതയെന്ന് പഞ്ചായത്ത് പ്രസിഡന്

അവശനിലയിലാണ് ധന്യയെ കണ്ടെത്തിയത്

ഇടുക്കി മാങ്കുളത്ത് കാണാതായ വാർഡ് മെമ്പർ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ; ദുരൂഹതയെന്ന് പഞ്ചായത്ത് പ്രസിഡന്
dot image

മാങ്കുളം: ഇടുക്കി മാങ്കുളത്ത് കാണാതായ വാര്‍ഡ് മെമ്പറെ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തി. ചിക്കനംകുടിക്ക് സമീപമുള്ള വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് വാര്‍ഡ് മെമ്പര്‍ ധന്യ ഗണേശനെ കണ്ടെത്തിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്തയായിരുന്നു ധന്യ വീടുവിട്ട് ഇറങ്ങിയത്. പിന്നാലെ ഇവര്‍ അന്‍പത് ഏക്കറിലുള്ള സഹോദരിയുടെ വീട്ടില്‍ എത്തിയിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാല്‍ ഇവര്‍ വീട്ടില്‍ എത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം ധന്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് അനീഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് മാങ്കുളത്തും പരിസര പ്രദേശങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ചും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയും പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ചിക്കനാംകുടിക്ക് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍ നിന്ന് ധന്യയെ കണ്ടെത്തുകയായിരുന്നു.

Also Read:

അതേസമയം സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി. ധന്യ ഗണേശനെ കണ്ടെത്തിയ ശുചിമുറിയില്‍ ഇന്നലെ വൈകിട്ടും പരിശോധന നടത്തിയതാണെന്ന് പ്രസിഡന്റ് സാജു ജോസ് പറഞ്ഞു. ഇതേ സ്ഥലത്ത് ഇന്ന് യുവതിയെ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ട്.
ഇത് പൊലീസ് അന്വേഷിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Content Highlights- A missing ward member from Mankulam in Idukki was found in the toilet of an abandoned house, and the panchayat president called the incident suspicious.

dot image
To advertise here,contact us
dot image