

തൃശ്ശൂര്‍ : ദേശീയ ഫുട്‌ബോള്‍ താരം ബൈക്ക് അപകടത്തില്‍ മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാന്‍ ജലീലാണ്(18) മരിച്ചത്. ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് മരണം സംഭവിച്ചത്.
എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ മലപ്പുറം തിരൂര്‍ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിനാന്‍. നിലവില്‍ അത്താണിക്കല്‍ എംഐസി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ്.
മുത്തൂറ്റ് എഫ്സിയുടെ താരമായ സിനാൻ സബ് ജൂനിയർ, ജൂനിയർ, അണ്ടർ-19, അണ്ടർ-20 വിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഒഡീഷയിൽ വെച്ച് നടന്ന ജൂനിയർ ബിസി റോയ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും, ഈ വർഷം ദേശീയ സ്കൂൾ അണ്ടർ-19 ഫുട്ബോൾ കിരീടം ചൂടിയ കേരള ടീമിലും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സിനാൻ ജലീൽ.
Content Highlight : National football player Sinan Jaleel dies in bike accident.The accident occurred in Chavakkad on Saturday night.