

ആലപ്പുഴ: പരിശോധനയുടെ പേരില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ പൊലീസ് ജീപ്പ് ഇടിപ്പിച്ചെന്ന് പരാതി. അമ്പലപ്പുഴ പൊലീസിനെതിരെയാണ് പരാതി. ബൈക്കിലുണ്ടായിരുന്ന 18കാരനെ പൊലീസ് മര്‍ദ്ദിച്ചു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് കടന്നു. വധശ്രമ കേസിലെ പ്രതിയെന്ന് തെറ്റിദ്ധരിച്ച് ആയിരുന്നു വണ്ടാനം സ്വദേശികളായ ഷിനാസ്, ആഷിക് എന്നിവരെ പൊലീസ് പിന്തുടര്‍ന്നത്.
ദേശീയപാതയില്‍ തോട്ടപ്പള്ളിയില്‍ ശനിയാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. പുറക്കാട് ഗ്രൗണ്ടില്‍ നടന്ന സംഘട്ടനത്തിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ്. ഇതിനിടെയായിരുന്നു സംഭവം.
പരിശോധനയില്‍ ബൈക്ക് നിര്‍ത്താതെ പോയി എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വധശ്രമ കേസ് പ്രതിയെന്ന് കരുതിയാണ് പിന്തുടര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ജീപ്പിടിച്ചല്ല യുവാക്കള്‍ക്ക് പരിക്കേറ്റത്. പരിക്കൊന്നുമില്ല എന്നാണ് യുവാക്കള്‍ പറഞ്ഞതെന്നും അമ്പലപ്പുഴ പൊലീസ് വിശദീകരിക്കുന്നു. ആശുപത്രി രേഖകളില്‍ യുവാക്കളുടെ കാലിന് പൊട്ടലോ ഒടിവോ ഇല്ലെന്നും പൊലീസ് പറയുന്നു. പൊലീസിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കളുടെ കുടുംബങ്ങള്‍ പരാതി നല്‍കി.
Content Highlights: Complaint alleges that a police jeep hit the back of a bike at ambalappuzha