ശബരിമല കൊടിമര പുന:പ്രതിഷ്ഠ; പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്

വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് തീര്‍പ്പാക്കി

ശബരിമല കൊടിമര പുന:പ്രതിഷ്ഠ; പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്
dot image

കൊച്ചി: ശബരിമല കൊടിമര പുന:പ്രതിഷ്ഠയില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് തീര്‍പ്പാക്കി.

2017ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മ്മാണം നടന്നത്. ഇതിനായി 412 ഗ്രാം സ്വര്‍ണമാണ് സംഭാവനയായി ലഭിച്ചതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മാണത്തിന് ഉപയോഗിച്ചു. സംഭാവന നല്‍കിയ മോഹന്‍ലാല്‍ അടക്കം 23 നടന്മാരുടെ മൊഴിയെടുത്തിരുന്നു.

ഇവര്‍ ഉള്‍പ്പെടെയുള്ള 27 പേരാണ് കൊടിമര പുനര്‍നിര്‍മാണത്തിന് സംഭാവന നല്‍കിയതെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസില്‍ വിജിലന്‍സ് ഡിവൈഎസ്പി സി എസ് ഹരിക്കായിരുന്നു അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖല സിഐ അജി ജി നാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content Highlights: Vigilance says no irregularities in Sabarimala flagpole re-installation

dot image
To advertise here,contact us
dot image