പി വി അബ്ദുല്‍ വഹാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

പി കെ ബഷീര്‍ മണ്ഡലം മാറുകയാണെങ്കില്‍ ഏറനാട്ടില്‍ മത്സരിക്കാനും സാധ്യതയുണ്ട്.

പി വി അബ്ദുല്‍ വഹാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
dot image

നിലമ്പൂര്‍: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പി വി അബ്ദുല്‍ വഹാബ് എംപി മത്സരിച്ചേക്കും. മുസ്‌ലിം ലീഗ് ദേശീയ ട്രഷററും മൂന്ന് തവണ രാജ്യസഭാംഗവുമായ അബ്ദുല്‍ വഹാബിനെ ഇക്കുറി നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായാണ് വിവരം.

ലീഗിന്റെ ശക്തികേന്ദ്രങ്ങളായ മഞ്ചേരിയിലോ മലപ്പുറത്തോ ആയിരിക്കും അബ്ദുല്‍ വഹാബിനെ പരിഗണിക്കുക. പി കെ ബഷീര്‍ മണ്ഡലം മാറുകയാണെങ്കില്‍ ഏറനാട്ടില്‍ മത്സരിക്കാനും സാധ്യതയുണ്ട്.

2027 വരെ അബ്ദുല്‍ വഹാബിന് രാജ്യസഭയില്‍ കാലാവധി ഉണ്ടെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാധ്യതയേറെയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം കണ്ടെത്താന്‍ കഴിഞ്ഞാല്‍ രാജ്യസഭ സീറ്റ് നിലനിര്‍ത്താനും കഴിയുമെന്ന് അബ്ദുല്‍ വാഹിബിനെ പിന്തുണക്കുന്നവര്‍ പറയുന്നു.

Content Highlights: PV Abdul Wahab may enter the Kerala Assembly elections

dot image
To advertise here,contact us
dot image