

കോഴിക്കോട്: കൊടുവള്ളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി വേണമെന്ന് പിടിഎ റഹീം എംഎൽഎ. എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥിയാവണമെന്നും പിടിഎ റഹീം പറഞ്ഞു. ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് സിപിഐഎമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫിന് അനുകൂല സാഹചര്യമാണ്. കഴിഞ്ഞ തവണ എം കെ മുനീർ ജയിച്ചത് നേരിയ വ്യത്യാസത്തിലാണ്. കാരാട്ട് റസാഖിന്റെ കാലത്ത് നടത്തിയ വികസന പ്രവർത്തനം എൽഡിഎഫിന് ഗുണമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുന്നമംഗലത്ത് സിപിഐഎം പറഞ്ഞാൽ മത്സരിക്കുമെന്നും പിടിഎ റഹീം അറിയിച്ചു. പാർട്ടിയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പിടിഎ റഹീമിലൂടെ കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലമാണ് കുന്ദമംഗലം.
അതേസമയം കൊടുവള്ളിയിൽ മുസ്‌ലിം ലീഗിലെ പോര് മുതലെടുക്കാൻ സിപിഐഎം ശ്രമിക്കുന്നുണ്ട്. ലീഗ് വിമതരെ സ്ഥാനാർത്ഥിയാക്കുന്നതും പരിഗണനയിലുണ്ട്. ലീഗ് വിമതരെ നിർത്തിയാൽ ഗുണം ചെയ്യുമെന്നാണ് സിപിഐഎം വിലയിരുത്തൽ. ഇടത് സ്വാതന്ത്രരായ വനിത സ്ഥാനാർത്ഥികളും പരിഗണനയിൽ ഉണ്ട്. നസീമ ജമാലുദ്ദിൻ, കളത്തിൽ ജമീല, നൗഫിറ മുഹമ്മദ് എന്നിവർ സാധ്യത പട്ടികയിൽ ഉണ്ട്.
Content Highlight : PTA Rahim expressed support for an independent candidate in the Koduvalli constituency.
A dissident candidate from the Muslim League is expected to enter the election.