

കൊച്ചി: ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയ്ക്ക് പിന്നാലെ മരിച്ചു. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാ (33)ആണ് മരിച്ചത്. എല്‍ജിന് ഞണ്ട് അലര്‍ജിയാണെന്ന് മുമ്പ് തിരിച്ചറിഞ്ഞിരുന്നു. ഇക്കാരണത്താല്‍ ഭക്ഷണത്തില്‍ നിന്നും ഞണ്ട് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. വളരെ നാളുകള്‍ക്ക് ശേഷമാണ് എല്‍ജിന്‍ വീണ്ടും ഞണ്ട് കഴിക്കുന്നത്.
ശനിയാഴ്ച രാത്രിയോടെ ഞണ്ട് കഴിച്ചതിന് പിന്നാലെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ഉടന്‍ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എല്‍ജിന്‍ മരിച്ചത്. വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പരേതനായ ജൂഡാണ് എല്‍ജിന്റെ പിതാവ്. മാതാവ് അന്ന ജൂഡ്. നിമ്മിയാണ് ഭാര്യ. മകള്‍ സെറാ. ഇന്ന് വൈകിട്ട് നാലരയോടെ ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
Content Highlights: A 33‑year‑old man died due to a severe allergic reaction to crab