പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടിയെ പരിഗണിക്കാൻ കോൺഗ്രസ്; CPIM സരിനെ മത്സരിപ്പിച്ചേക്കും

ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് മത്സരിപ്പിക്കില്ലെന്ന് ഉറപ്പാണ്

പാലക്കാട്  രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടിയെ പരിഗണിക്കാൻ കോൺഗ്രസ്; CPIM സരിനെ മത്സരിപ്പിച്ചേക്കും
dot image

പാലക്കാട്: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിൻ്റെ അവസാന നിമിഷം വരെ കേരളത്തെ ഉദ്വേ​ഗത്തിൻ്റെ മുൾമുനയിൽ നിർത്തിയ മണ്ഡലമാണ് പാലക്കാട്. ശക്തമായ ത്രികേണ മത്സരത്തിനൊടുവിൽ കോൺ​ഗ്രസിൻ്റെ ഷാഫി പറമ്പിൽ 3859 വോട്ടിനായിരുന്നു ജയിച്ച് കയറിയത്. ബിജെപിയുടെ ഈ ശ്രീധരനാണ് ഇവിടെ രണ്ടാമതെത്തിയത്. 2016ൽ ഷാഫി പറമ്പിൽ സ്വന്തമാക്കിയത് 17483 വോട്ടിന്‍റെ വിജയം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് മത്സരിപ്പിക്കില്ലെന്ന് ഉറപ്പാണ്.

തദ്ദേശ തെരഞ്ഞെെടുപ്പിൽ പാലക്കാട് മുൻസിപ്പാലിറ്റിയിൽ എൻഡിഎ ഭരണത്തിലെത്തിയിരുന്നു. മണ്ഡലത്തിൻ്റെ ഭാ​ഗമായ രണ്ട് പഞ്ചായത്തുകളിൽ യുഡിഎഫും ഒരു പഞ്ചായത്തിൽ എൽഡിഎഫുമാണ് ഭരണത്തിൽ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് 9,707 വോട്ടിൻ്റെ ലീഡ് നേടിയിരുന്നു.

ലൈം​ഗിക ആരോപണത്തെ തുടർന്ന് കോൺ​ഗ്രസ് പുറത്താക്കിയ പാലക്കാട്ടെ സിറ്റിം​ഗ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കോൺ​ഗ്രസ് ഇത്തവണ മറ്റൊരു അവസരം നൽകില്ല എന്ന് തീർച്ചയാണ്. കോൺ​ഗ്രസ് അഭിമാന പോരാട്ടമായി കാണുന്ന പാലക്കാട് നിലവിൽ സിനിമാതാരം രമേഷ് പിഷാരടിക്കാണ് മുൻതൂക്കം. സന്ദീപ് വാര്യരുടെ പേരും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. ഐഎഎസ് രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ മുൻ ബ്യൂറോക്രാറ്റ് കണ്ണൻ ​ഗോപിനാഥനും യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡൻ്റ് കെ എസ് ജയഘോഷും പാലക്കാട് കോൺ​ഗ്രസിൻ്റെ പരിഗണനയിലുണ്ട്. കോൺ​ഗ്രസ് വിട്ടെത്തിയ പി സരിൻ, ടി കെ നൗഷാദ് എന്നിവരാണ് സിപിഐഎമ്മിൻ്റെ പരി​ഗണനയിലുള്ളത്. ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെയാണ് ബിജെപി പ്രധാനമായും പാലക്കാട് പരി​ഗണിക്കുന്നത്. സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള ശോഭാ സുരേന്ദ്രനെയും പാലക്കാട് പരി​ഗണിക്കുന്നുണ്ട്.

2021ലെ പാലക്കാട് തെരഞ്ഞെടുപ്പ് ഫലം

  • ഷാഫി പറമ്പിൽ- യുഡിഎഫ്- 54079 (38.06)
  • ഇ ശ്രീധരൻ- എൻഡിഎ- 50220 (35.34)
  • അഡ്വ സി പി പ്രമോദ്-എൽഡിഎഫ്-36433 (25.64)
  • ഇ ടി കെ വത്സൻ- ബിഎസ്പി-359 (0.25)
  • ജെ ജയപ്രകാശ്എ- സ്എഫ്ബി- 221 (0.16)
  • വി സച്ചിദാനന്ദൻ- സ്വതന്ത്രൻ- 159 (0.11)
  • കെ രാജേഷ്എ- ബിഎച്ച്എംഎസ്- 105 (0.07)
  • നോട്ട - 528
  • പോൾ ചെയ്ത വോട്ടുകൾ - 142104
  • ഭൂരിപക്ഷം - 3859

പാലക്കാട് മണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ചവർ

  • 2023 - രാഹുൽ മാങ്കൂട്ടത്തിൽ- കോൺഗ്രസ്
  • 2021-2023- ഷാഫി പറമ്പിൽ- കോൺഗ്രസ്
  • 2016-2021- ഷാഫി പറമ്പിൽ- കോൺഗ്രസ്
  • 2011-2016- ഷാഫി പറമ്പിൽ-ല കോൺഗ്രസ്
  • 2006-2011- കെ കെ ദിവാകരൻ- സിപിഐഎം
  • 2001-2006- കെ ശങ്കരനാരായണൻ- കോൺഗ്രസ്
  • 1996-2001- ടി കെ നൗഷാദ് - സിപിഐഎം
  • 1991-1996- എം സുന്ദരം -കോൺഗ്രസ്
  • 1987-1991- സി എം സുന്ദരം- യുഡിഎഫ് സ്വതന്ത്രൻ
  • 1982-1987- സി എം സുന്ദരം- പിഎസ്പി
  • 1980-1982- സി എം സുന്ദരം- പിഎസ്പി
  • 1977-1980- സി എം സുന്ദരം- പിഎസ്പി
  • 1970-1977- ആർ കൃഷ്ണൻ- സിപിഐഎം
  • 1967-1970- ആർ കൃഷ്ണൻ- സിപിഐഎം
  • 1965*- എം വി വാസു- സിപിഐഎം
  • 1960-1965- ആർ രാഘവ മേനോൻ- കോൺഗ്രസ്
  • 1957-1959- ആർ രാഘവ മേനോൻ- കോൺഗ്രസ്

*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

Content Highlights:  In the lead-up to the 2026 Kerala Assembly elections, Congress is eyeing actor Ramesh Pisharody as a replacement candidate for expelled MLA Rahul Mankootathil in Palakkad, while CPI(M) is likely to field Dr P Sarin again following his 2024 bypoll run

dot image
To advertise here,contact us
dot image