പിണറായിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം

ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു

പിണറായിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം
dot image

കണ്ണൂര്‍ : പിണറായി എരുവെട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. എരുവെട്ടിയിലെ പ്രനൂപിന്റെ വീടാണ് ആക്രമിച്ചത്. വീടിൻറെ ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമികൾ തകർത്തു.

സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചതെന്നുമാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായെന്നും പരാതി ഉയരുന്നുണ്ട്. ആദിത്യന്‍, വൈശാഖ് എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. ഇവര്‍ക്ക് ക്ഷേത്ര പരിസരത്ത് വെച്ച് മര്‍ദ്ദനം ഏറ്റെന്നും പരാതിയിലുണ്ട്. സംഘര്‍ഷം വ്യാപിച്ചതോടെ അക്രമസ്ഥലത്തു കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

Content Highlight : Attack on Youth Congress Worker’s House in Pinarayi; CPI(M) Alleged to Be Behind the Incident

dot image
To advertise here,contact us
dot image