'പേരിന്‍റെ അർത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞ''മ്മ'' പറഞ്ഞുകൊണ്ടിരിക്കുന്നത്, വെള്ളം കുടിച്ചുമരിച്ചാൽ ഭാഗ്യം'

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. അനിൽ തോമസ് ഫേസ്ബുക്കിലാണ് വിമർശനം പങ്കുവെച്ചത്

'പേരിന്‍റെ അർത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞ''മ്മ'' പറഞ്ഞുകൊണ്ടിരിക്കുന്നത്, വെള്ളം കുടിച്ചുമരിച്ചാൽ ഭാഗ്യം'
dot image

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണക്കുകയും അതിജീവിതയെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ വിമർശിച്ച് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. അനിൽ തോമസ്. പേരിന്റെ അർത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞ''മ്മ'' പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളം കുടിച്ചുമരിച്ചാൽ ഭാഗ്യം എന്നാണ് അനിൽ തോമസ് ഫേസ്ബുക്കിൽ കുറിച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതിന് പുറമെ അതിജീവിതയുടെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും ശ്രീനാദേവി കുഞ്ഞമ്മ സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു. അതിജീവിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ അതിജീവിതന്റെ ഭാഗം കൂടി കേൾക്കണമെന്നും താൻ അദ്ദേഹത്തോടൊപ്പമാണെന്നുമായിരുന്നു ഇവർ പറഞ്ഞത്. രാഹുലിനെതിരെ ഉയർന്ന പല പരാതികളിലും സംശയമുണ്ട്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞിരുന്നു.

തന്നെ അപമാനിച്ചെന്നും ഐഡന്റിറ്റി അടക്കം വെളിപ്പെടുത്തിയെന്നും വ്യക്തമാക്കി അതിജീവിത ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തനിക്കെതിരെ ശ്രീനാദേവി കുഞ്ഞമ്മയടക്കം നടത്തുന്ന സൈബർ ആക്രമണങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.

ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ യൂുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്‌നേഹയും രംഗത്തെത്തിയിരുന്നു. 'ചില തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയേക്കാൾ വലിയ നിലപാട് പാർട്ടി പ്രവർത്തകർക്ക് ഇല്ല അതാണ് കോൺഗ്രസ്. നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്' എന്നായിരുന്നു സ്‌നേഹയുടെ കുറിപ്പ്. ശ്രീനാദേവി കുഞ്ഞമ്മയുടെ കോൺഗ്രസ് അഗത്വത്തിന്റെ മെമ്പർഷിപ്പ് സംബന്ധിച്ച രസീതിന്റഎ ചിത്രത്തോടൊപ്പമായിരുന്നു സ്‌നേഹയുടെ കുറിപ്പ്.

തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന നേതാവാണ് ശ്രീനാദേവി കുഞ്ഞമ്മ. സിപിഐയുടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.

Content Highlights : pathanamthitta dcc vice president anil thomas criticize sreenadevi kunjamma on supporting rahul mamkootathil

dot image
To advertise here,contact us
dot image