കേരള സർവകലാശാല വിസിക്ക് തിരിച്ചടി; കെ എസ് അനിൽ കുമാറിന് ചാർജ് മെമ്മോ നൽകിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

അത്തരമൊരു നോട്ടീസ് നല്‍കാന്‍ വിസിക്ക് അധികാരമുണ്ടോയെന്ന് വിശദീകരിക്കണമെന്ന് കോടതി

കേരള സർവകലാശാല വിസിക്ക് തിരിച്ചടി; കെ എസ് അനിൽ കുമാറിന് ചാർജ് മെമ്മോ നൽകിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
dot image

കൊച്ചി: കേരള സര്‍വകലാശാല വിസി ഡോ. മോഹന്‍ കുന്നുമ്മലിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. മുന്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിന് കുറ്റാരോപണ മെമ്മോ നല്‍കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

വിസി നല്‍കിയ നോട്ടീസിന്മേല്‍ നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വകലാശാല ചട്ടം 10/13 പ്രകാരമായിരുന്നു അനില്‍ കുമാറിന് വിസി നോട്ടീസ് അയച്ചത്. അത്തരമൊരു നോട്ടീസ് നല്‍കാന്‍ വിസിക്ക് അധികാരമുണ്ടോയെന്ന് വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

കുറ്റാരോപണ മെമ്മോ നല്‍കാന്‍ വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്നായിരുന്നു ഡോ. കെ എസ് അനില്‍ കുമാറിന്റെ വാദം. നിയമന അതോറിറ്റിക്കാണ് കുറ്റാരോപണ മെമ്മോ നല്‍കാനുള്ള അധികാരം. സര്‍വകലാശാലാ നിയമം അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരവും സിന്‍ഡിക്കറ്റിന് മാത്രമാണ്. ഇല്ലാത്ത അധികാരമാണ് വൈസ് ചാന്‍സലര്‍ വിനിയോഗിച്ചത് എന്നും ഡോ. കെ എസ് അനില്‍ കുമാർ വാദിച്ചിരുന്നു. ഇക്കാര്യങ്ങൾ അടക്കം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

Content Highlight; High Court Stays Charge Sheet Against Former Registrar Anil Kumar Filed by VC

dot image
To advertise here,contact us
dot image