ബോധരഹിതനായി വീണു; മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

ജനുവരി 10ന് ശുചിമുറിയില്‍ പോയ സമയത്ത് ധന്‍കര്‍ ബോധരഹിതനായി വീഴുകയായിരുന്നു

ബോധരഹിതനായി വീണു; മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ
dot image

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 10ന് രണ്ട് തവണ ബോധരഹിതനായി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ജഗ്ദീപ് ധന്‍കറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിശദ പരിശോധനയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനുവരി 10ന് ശുചിമുറിയില്‍ പോയ സമയത്ത് ധന്‍കര്‍ ബോധരഹിതനായി വീഴുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2025 ജൂലൈ 21ന് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചിരുന്നു. ധന്‍കറിന്റെ രാജി ഏറെ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് രാജിവെച്ചതെന്ന് വ്യക്തമാക്കി ധന്‍കര്‍ രംഗത്തെത്തിയിരുന്നു.

Content Highlight; Former Vice President Jagdeep Dhankar Hospitalised After Losing Consciousness Twice

dot image
To advertise here,contact us
dot image