ഇനിയും അതിജീവിതകളുണ്ട്, പരാതികളും കേസും രാഷ്ട്രീയപ്രേരിതമല്ല; റിനി ആൻ ജോർജ്

ഇത് ഇവിടെ അവസാനിക്കുന്ന കേസല്ല. ഇനിയും അതിജീവിതകളുണ്ട്, അവരെല്ലാം മുന്നോട്ട് വരണമെന്ന് റിനി ആൻ ജോർജ്

ഇനിയും അതിജീവിതകളുണ്ട്, പരാതികളും കേസും രാഷ്ട്രീയപ്രേരിതമല്ല; റിനി ആൻ ജോർജ്
dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പരാതികളുമായി അതിജീവിതകൾ ധൈര്യത്തോടെ മുന്നോട്ടുവരണമെന്ന് നടി റിനി ആൻ ജോർജ്. അതിജീവിതകൾ നേരിടുന്ന പ്രശ്‌നം അവരുടെ കുഞ്ഞുങ്ങളുടെ നിർബന്ധപൂർവം നശിപ്പിക്കേണ്ടി വന്നുവെന്നതാണ്. രാഹുൽ വിഷയത്തെ ഇനിയും രാഷ്ട്രീയ പ്രേരിതമായി പൊതു സമൂഹം കാണരുതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.

പെൺകുട്ടികൾക്കൊപ്പമാണ് കേരളത്തിന്റെ മനസാക്ഷി. ഇത് ഇവിടെ അവസാനിക്കുന്ന കേസല്ല. ഇനിയും അതിജീവിതകളുണ്ട്. അവരെല്ലാം മുന്നോട്ട് വരണം. അവർക്കുണ്ടായ പ്രശ്‌നങ്ങൾ പുറത്തുപറയണം, ധൈര്യത്തോടെ മുന്നോട്ട് വരണം. ഇനിയും മറഞ്ഞിരിക്കരുത്. ഓരോരുത്തരും നേരിട്ട പ്രശ്‌നങ്ങൾ സമൂഹത്തിനുമുന്നിൽ വെളിപ്പെടുത്തുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള ക്രിമിനലുകളെ തുറന്നുകാട്ടാൻ സാധിക്കൂ. നിങ്ങളുടെ നീതി നിങ്ങൾ തന്നെ കണ്ടെത്തണമെന്നും റിനി ആൻ ജോർജ് പറഞ്ഞു.

ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികളുടെ കൂടുതൽ വെളിപ്പെടുത്തലുകളും പരാതികളും പുറത്തുവന്നത്. ഇതിന് പിന്നാലെ രാഹുൽ അനുകൂലികളിൽനിന്ന് വധഭീഷണിയടക്കം നേരിട്ടുവെന്ന് റിനി പറഞ്ഞിരുന്നു.

അതേസമയം മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പത്തനംതിട്ട മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാഹുലിനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റും. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

Content Highlights : actress Rini Ann George reacts on Rahul Mamkootathil arrest and remand

dot image
To advertise here,contact us
dot image