

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതിയിൽ അതിജീവിത നൽകിയ മൊഴിയിൽ ചൂരൽമലയിലെ ഫണ്ട് ശേഖരണത്തെക്കുറിച്ചും പരാമർശം. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെന്നി നൈനാനെ അടക്കം പരാമർശിക്കുന്നതാണ് അതിജീവിതയുടെ മൊഴി. ചൂരൽമലയിലെ ആവശ്യത്തിനായി ഫണ്ട് കളക്ട് ചെയ്യുന്ന സമയത്ത് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ പറഞ്ഞിട്ട് ഫെന്നിയുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ അയച്ച് നൽകിയെന്നാണ് എഫ്ഐആറിൽ ഉള്ളത്.
ഫെന്നി നൈനാനും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന വിവരങ്ങളും എഫ്ഐആറിൽ ഉണ്ട്. എന്ത് സംസാരിച്ചാലും ഫെനി അവസാനം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പക്കൽ എത്തിക്കുമെന്നാണ് അതിജീവിത മൊഴിയിൽ നൽകിയിരിക്കുന്നത്. രാഹുലും താനും തമ്മിലുള്ള ബന്ധം ഫെന്നിക്ക് അറിയാമോയെന്ന് സംശയമുണ്ടായിരുന്നതായി യുവതിയുടെ മൊഴിയിലുണ്ട്. ഞാൻ ഫെന്നിയോട് സൗഹൃദം സ്ഥാപിച്ചു. രാഹുലിന് വേറെ ഏതെങ്കിലും റിലേഷൻഷിപ്പ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലായെന്നും ഒരുപാട് ഫാൻസ് രാഹുലിന് ഉണ്ടെന്നും രാഹുലിനെ പറ്റി ഫെന്നി പൊക്കിപറയുകയും ചെയ്തു. രാഹുലിൻ്റെ ജീവിതത്തിൽ ഞാൻ മാത്രമേയുള്ളൂവെന്ന് അറിഞ്ഞത് ആ മാനസികാവസ്ഥയിൽ എനിക്ക് ആശ്വാസമായിരുന്നു. രാഹുൽ ഫെന്നിയെക്കൊണ്ട് എന്നെ ഇമോഷണലി മാനിപ്പുലേറ്റ് ചെയ്യുകയായിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.
പാലക്കാട് തെരഞ്ഞെടുപ്പ് സമയത്ത് രാഹുലിൻ്റെ കൈയിൽ ആഹാരം കഴിക്കാൻ പോലും പണമില്ലെന്ന് ഫെന്നി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ രാഹുലിൻ്റെ അക്കൗണ്ടിലേയ്ക്ക് 10000 രൂപ അയച്ച് നൽകിയെന്നും യുവതി മൊഴിയിൽ പറയുന്നുണ്ട്. എംഎൽഎ ആയതിന് പിന്നാലെ പാലക്കാട് ഫ്ലാറ്റ് വാങ്ങാമെന്നും ഒരുമിച്ച് താമസിക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതായാണ് യുവതിയുടെ മൊഴി. രാഹുലിൻ്റെ കൈയിൽ കാശില്ലായെന്നും നിലവിൽ താമസിക്കുന്ന ഫ്ലാറ്റ് വാങ്ങാമെന്നും പറഞ്ഞെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ പേരിൽ കൂടി ഫ്ലാറ്റ് വാങ്ങമെന്ന് പറഞ്ഞെന്നും എല്ലാവരും അറിയില്ലേയെന്ന് ചോദിച്ചപ്പോൾ ഒരുമിച്ച് ജീവിക്കേണ്ടവരല്ലെ എന്നാണ് രാഹുൽ മറുപടി പറഞ്ഞതെന്നാണ് യുവതിയുടെ മൊഴി. ഫ്ലാറ്റിൻ്റെ പ്രെപ്പോസൽ തനിക്ക് അയച്ച് തന്നു. 2 ബിഎച്ച്കെ പോരെ എന്നും 3 ബിഎച്ച്കെ വേണോ എന്നും ഞാൻ രാഹുലിനോട് ചോദിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. പിന്നീട് ഫ്ലാറ്റിൻ്റെ ജിഎമ്മിൻ്റെ നമ്പർ രാഹുൽ മാങ്കൂട്ടത്തിൽ അയച്ച് തന്നെന്നും ആ നമ്പറിൽ വിളിച്ച് സംസാരിച്ചപ്പോൾ ഒരു കോടി 14 ലക്ഷം ഫ്ലാറ്റ് വാങ്ങാൻ ആകുമെന്ന് പറഞ്ഞെന്നും യുവതി പറയുന്നു. അതോടെ ഫ്ലാറ്റ് വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചുവെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.
Content Highlights: Expelled Kerala Congress MLA Rahul Mamkootathil arrested after third rape allegation; survivor's statement mentions close aide Feni Ninan and details of brutal assault, forced abortion, and financial coercion. Latest updates on the ongoing case in Palakkad.